Webdunia - Bharat's app for daily news and videos

Install App

പന്ത്,ബുമ്ര,ശ്രേയസ് ഇവർക്കൊന്നും പകരം വെയ്ക്കാൻ ഫ്രാഞ്ചൈസികൾക്ക് കളിക്കാരില്ല : ഗാംഗുലി

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2023 (13:58 IST)
ഐപിഎൽ 23 സീസണിൽ നായകനും വിക്കറ്റ് കീപ്പർ താരവുമായ റിഷഭ് പന്തിൻ്റെ അഭാവം ടീമിന് കടുത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ക്രിക്കറ്റ് ഡയറക്ടർ സൗരവ് ഗാംഗുലി. എന്നിരുന്നാലും പന്തിൻ്റെ അഭാവം മറ്റൊരു താരത്തിന് ഉയർന്ന് വരാനുള്ള അവസരമാണെന്നും ഗാംഗുലി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ വാഹനാപകടത്തിൽ പരിക്കേറ്റ പന്ത് ഇപ്പോഴും ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ ഓസീസ് താരം ഡേവിഡ് വാർണറാണ് ഡൽഹിയെ നയിക്കുന്നത്.
 
തീർച്ചയായും റിഷഭ് പന്തിനെ ഡൽഹിക്ക് നഷ്ടമാകും. എന്നാൽ ഇത് മറ്റ് താരങ്ങൾക്ക് മുന്നേറാനുള്ള അവസരമാണ്. ടൂർണമെൻ്റിൽ ബുമ്ര, ശ്രേയസ് അയ്യർ എന്നീ താരങ്ങൾക്ക് പകരം വെയ്ക്കാൻ ടീമുകൾക്ക് മറ്റ് താരങ്ങളെ ലഭിച്ചിട്ടില്ല. ഞങ്ങൾ പന്തും അതുപോലെ ഒരു താരമാണ്. ധോനി കരിയർ അവസാനിപ്പിച്ചതോടെയാണ് പന്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. അങ്ങനെയാണ് പകരത്തിന് പകരം കളിക്കാൻ പറ്റുന്ന താരങ്ങളെ രാജ്യം തയ്യാറാക്കുന്നത്.
 
 ശുഭ്മാൻ ഗിൽ മെച്ചപ്പെടുന്നതും റുതുരാജ് മികച്ച രീതിയിൽ കളിക്കുന്നതും നമ്മൾ കാണുന്നുണ്ട്. ഇത് നല്ലൊരു അവസരമാണ്. റിഷഭ് പന്തിൻ്റെ നഷ്ടം വലിയ നഷ്ടം തന്നെയാണ്. ഗാംഗുലി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments