Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒറ്റ ഫോർ പോലുമില്ല, അല്ല ഇവൻ ജയിക്കാൻ വേണ്ടിയല്ലേ കളിക്കുന്നത്, ആയുഷ് ബദോനിക്ക് നേരെ രൂക്ഷവിമർശനം

ഒറ്റ ഫോർ പോലുമില്ല, അല്ല ഇവൻ ജയിക്കാൻ വേണ്ടിയല്ലേ കളിക്കുന്നത്, ആയുഷ് ബദോനിക്ക് നേരെ രൂക്ഷവിമർശനം
, ചൊവ്വ, 4 ഏപ്രില്‍ 2023 (09:49 IST)
ഐപിഎല്ലിൽ വളരെയധികം ആവേശകരമായ മത്സരമായിരുന്നു ലഖ്നൗ-ചെന്നൈ പോരാട്ടം. ചെന്നൈ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം ലക്ഷ്യമാക്കി അതേ നാണയത്തിൽ തന്നെ ലഖ്നൗ തിരിച്ചടിച്ചെങ്കിലും പവർ പ്ലേയിൽ ലഭിച്ച മികച്ചതുടക്കം മുതലാക്കാൻ ലഖ്നൗ ബാറ്റിംഗ് നിരയ്ക്ക് സാധിച്ചില്ല.
 
മത്സരത്തിൽ 17 ഓവർ കഴിയുമ്പോൾ 6 വിക്കറ്റിന് 174 റൺസെന്ന നിലയിലായിരുന്നു ലഖ്നൗ. വമ്പനടികൾക്ക് ശേഷിയുള്ള യുവതാരം ആയുഷ് ബദോനിയും ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതവും ക്രീസിലുള്ളപ്പോൾ ലഖ്നൗവിന് വിജയസാധ്യതയുണ്ടായിരുന്നു. വമ്പനടികൾക്ക് ശ്രമിക്കതെ സിംഗിളുകളും ഡബിളുകളും നേടി റണ്ണുയർത്താനാണ് ഇരുതാരങ്ങളും ശ്രമിച്ചത്.  ബൗണ്ടറികൾ കണ്ടെത്താൻ ബദോനി ശ്രമിക്കാതിരുന്നത് ലഖ്നൗ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 18 പന്തിൽ നിന്നും 23 റൺസാണ് മത്സരത്തിൽ ബദോനി സ്വന്തമാക്കിയത്. ഒരിക്കൽ പോലും വമ്പൻ ഷോട്ടുകൾക്ക് ശ്രമിക്കാതെയായിരുന്നു താരത്തിൻ്റെ ഇന്നിങ്ങ്സ്.
 
എന്തായിരുന്നു ബദാനിയുടെ പ്ലാനെന്ന് ആരും ചോദിക്കരുതെന്നും ലഖ്നൗവിൻ്റെ ഹീറോ ആയി മാറാവുന്ന ഒരു അവസരമാണ് തരം നഷ്ടപ്പെട്ടതെന്നും ആരാധകർ പറയുന്നു.വലിയ സ്കോർ പിന്തുടരുന്ന ഒരു മത്സരത്തിൽ 18 പന്തുകൾ കളിച്ചിട്ടും ഒരു ഫോർ പോലും നേടാൻ സാധിക്കാത്തതിനെ അംഗീകരിക്കാനാകില്ലെന്നും അവസാനം ക്രീസിലെത്തിയ മാർക്ക് വുഡ് പോലും 3 പന്തുകളിൽ 10 റൺസ് നേടിയെന്നും ശ്രമിച്ചിരുന്നെങ്കിൽ ലഖ്നൗവിന് മത്സരത്തിൽ എളുപ്പത്തിൽ വിജയിക്കാമായിരുന്നുവെന്നും ആരാധകർ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഈ വക ബൗളിംഗുമായി കളിക്കാൻ വരരുത്, അങ്ങനെയെങ്കിൽ വേറെ നായകനെ നോക്കിവെച്ചോളു: ടീമംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി ധോനി