Publish Date: Fri, 25 Mar 2022 (16:05 IST)
Updated Date: Fri, 25 Mar 2022 (16:09 IST)
ഐപിഎൽ പതിനഞ്ചാം സീസണിന് നാളെ മുംബൈയിൽ തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റേഡേഴ്‌സുമാണ് ഉദ്‌ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
ഓസീസും പാകിസ്ഥാനും തമ്മിൽ ടെസ്റ്റ് പരമ്പര നടക്കുന്നതിനാൽ ഓസീസ് താരങ്ങളായ ആരോൺ ഫിഞ്ചിനും പാറ്റ് കമ്മിൻസിനും ഐപിഎല്ലിലെ ആദ്യ നാലുകളികളിൽ കൊൽക്കത്തയ്ക്കായി കളിക്കാനാകില്ല. ബംഗ്ലാദേശ്,വെസ്റ്റിൻഡീസ്,ഇംഗ്ലണ്ട് താരങ്ങളെയും ആദ്യ മത്സരങ്ങളിൽ ഐപിഎല്ലിൽ ലഭ്യമാവില്ല.