Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

Indian Team For Asia Cup: ഉപനായകനായി ഗിൽ, ശ്രേയസിന് അവസരമില്ല, സഞ്ജു തുടരും, എഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ജിതേഷ് ശര്‍മയാണ് ബാക്കപ്പ് വിക്കറ്റ് കീപ്പര്‍.

Sanju Samson, Shubman Gill,Indian team,Asia cup Indian Squad,സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ,ഇന്ത്യൻ ടീം, ഏഷ്യാകപ്പ് ഇന്ത്യ
ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ നായകനാകുന്ന ടീമില്‍ ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം ശുഭ്മാന്‍ ഗില്‍ ഇടം പിടിച്ചു. ഉപനായകനായാകും പരമ്പരയില്‍ ശുഭ്മാന്‍ കളിക്കുക. സഞ്ജു സാംസണ്‍ തന്നെയാകും ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ജിതേഷ് ശര്‍മയാണ് ബാക്കപ്പ് വിക്കറ്റ് കീപ്പര്‍. അതേസമയം കഴിഞ്ഞ് ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ശ്രേയസ് അയ്യര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല.
 
 സൂര്യകുമാര്‍ നായകനാകുന്ന ടീമില്‍ തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും ഉള്‍പ്പെടുന്നു. ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. കുല്‍ദീപ് യാദവ് ,വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഫിനിഷിങ് റോളില്‍ റിങ്കു സിങ്ങും ടീമില്‍ ഇടം പിടിച്ചു.
 
 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം
 
സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍,അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ,അക്‌സര്‍ പട്ടേല്‍ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുമ്ര,അര്‍ഷദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിംഗ്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

5 വയസ്സ് മുതല്‍ ഒന്നിച്ച് കളിച്ചുവളര്‍ന്നവരാണ്, ചേട്ടന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാന്‍ കാത്തിരിക്കുന്നു: സഞ്ജു സാംസണ്‍