Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ അസൂയ തോന്നുന്നു, ലോകത്തെ മികച്ച ടീമായി തന്നെ ഇന്ത്യ നിലനില്‍ക്കുമെന്ന് ഓസീസ് ഇതിഹാസം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയതിന് പിന്നാലെയാണ് ചാപ്പല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ വാനോളം പുകഴ്ത്തിയത്.

തുമ്പി ഏബ്രഹാം
തിങ്കള്‍, 28 ഒക്‌ടോബര്‍ 2019 (16:42 IST)
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. ഇന്ത്യയുടെ ബൗളിങ് നിര അസൂയാവഹമായ പ്രകടനമാണ് നടത്തുന്നത്. ഇന്ത്യയെ വെല്ലാന്‍ മറ്റൊരു ടീമിനും ഇപ്പോള്‍ ആവില്ലെന്നും ലോകത്തെ മികച്ച ടീമായി തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലനില്‍ക്കുമെന്നും ചാപ്പല്‍ പറഞ്ഞു.
 
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയതിന് പിന്നാലെയാണ് ചാപ്പല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ വാനോളം പുകഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് വളരാന്‍ ആവശ്യമായ എല്ലാ അനുകൂല ഘടകങ്ങളും ഇന്ത്യയിലുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാത്തതും ഐപിഎല്‍ മത്സരങ്ങളുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തുണയായിട്ടുണ്ട്. കഴിവുള്ള താരങ്ങള്‍ ഇന്ത്യയിലുണ്ട്. ടെസ്റ്റില്‍ മികവ് പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഇന്ത്യയെ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയെ പിന്നിലാക്കാന്‍ ലോകത്ത് മറ്റൊരു ടീമിനും ഇപ്പോള്‍ കഴിയില്ല. ലോകത്തെ മികച്ച ടീമായി തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലനില്‍ക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും ചാപ്പല്‍ പ്രശംസിച്ചു
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments