Webdunia - Bharat's app for daily news and videos

Install App

അച്ഛനാണ് എന്റെ ഹീറോ: വിരാട് കോഹ്ലി

ചിപ്പി പീലിപ്പോസ്
ഞായര്‍, 27 ഒക്‌ടോബര്‍ 2019 (13:00 IST)
യഥാത്ഥ ജീവിതത്തിൽ തന്റെ ഹീറോ അച്ഛനാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു മുൻപും കോഹ്ലി തന്റെ അച്ഛനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാനും ഇത്രയധികം നേട്ടങ്ങൾ തനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞതിനും പിന്നിൽ തന്റെ അച്ഛനാണെന്ന് പലയാവർത്തി കോഹ്ലി പറഞ്ഞിട്ടുണ്ട്. 
 
‘അച്ഛൻ ഈ ലോകത്ത് ഉണ്ടായിരുന്ന കാലമത്രേയും എന്റെ സൂപ്പർ ഹീറോ അദ്ദേഹമായിരുന്നു. പലരും നമ്മളെ സ്വാധീനിക്കും. എന്നെ ഏറെ സ്വാധീനിച്ചത് എന്റെ അച്ഛൻ തന്നെയാണ്. ചെറുപ്പത്തില്‍ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെട്ടു. അച്ഛനാണ് എന്റെ കരിയറിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. അവർ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും’.
 
‘എന്റെ ആഗ്രഹമായിരുന്നു ക്രിക്കറ്റ് കളിക്കുക എന്നത്. വേണമെങ്കിൽ അദ്ദേഹത്തിനു അത് വേണ്ടെന്ന് വെച്ചിട്ട് മറ്റ് വഴി തിരഞ്ഞെടുക്കാൻ ആവശ്യപ്പെടാമായിരുന്നു. എന്നാൽ, എന്റെ ആഗ്രഹമാണ് അതെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് അദ്ദേഹം എന്നെ ക്രിക്കറ്റ് കളിക്കാൻ വിട്ടത്. ഞാന്‍ വിജയി ആയെങ്കില്‍ ആ വിധി നേരത്തേതന്നെ എഴുതപ്പെട്ടതാണ്. എല്ലാം സംഭവിച്ചത് അച്ഛന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ഒന്ന് മാത്രമാണ്’ - കോഹ്ലി പറഞ്ഞവസാനിപ്പിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments