ക്രിക്കറ്റിൽ ഏറെകാലമായി ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നെന്ന ഖ്യാതി സ്വന്തമാക്കിയ ടീമാണ് ഓസ്ട്രേലിയ. അതിനാൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ആരെന്ന ചോദ്യം വരുമ്പോൾ ഓസ്ട്രേലിയക്കെതിരെയുള്ള ആ താരത്തിന്റെ പ്രകടനമികവ് താരതമ്യം ചെയ്യുക എന്നത് സ്വാഭാവികമാണ്.
ഇന്ത്യയും ഓസീസും തമ്മിൽ വീണ്ടും ഏകദിനപോരാട്ടങ്ങളിൽ ഏർപ്പെടുമ്പോൾ ഏകദിനത്തിൽ ഓസീസിനെതിരെ കൂടുതൾ റണ്ണുകൾ എന്ന നേട്ടം ഇപ്പോഴും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറിന്റെ പേരിലാണ്. 1991-2012 കാലയളവില്‍ 71 മത്സരങ്ങള്‍ സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരേ ഏകദിന മത്സരങ്ങളിൽ നിന്നും 44.59 ശരാശരിയിൽ 3077 റൺസാണ് സച്ചിൻ അടിച്ചെടുത്തത്. ഇതിൽ 9 സെഞ്ചുറിയും 15 അർധസെഞ്ചുറിയും ഉൾപ്പെടുന്നു. ഓസ്‌ട്രേലിയക്കെതിരേ 175 റണ്‍സാണ് സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍.
അതേസമയം ഇന്തയുടെ പരിമിത ഓവര്‍ ഉപനായകനായ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്തുള്ള ക്രിക്കറ്റർ. 40 ഏകദിനങ്ങളില്‍ നിന്നായി 61.33 ശരാശരിയില്‍ 2208 റണ്‍സാണ് രോഹിത് ഓസീസിനെതിരെ നേടിയത്. ഇതിൽ 8 സെഞ്ചുറികലും 8 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോലിയാണ് പട്ടികയിൽ മൂന്നാമതുള്ള താരം.40 ഏകദിനത്തില്‍ നിന്ന് 54.57 ശരാശരിയില്‍ 1910 റണ്‍സാണ് കോലി അടിച്ചെടുത്തിട്ടുള്ളത്. ഇതിൽ 8 സെഞ്ചുറിയും അർധ സെഞ്ചുറികളും ഉൾപ്പെടുന്നു.