Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദശാബ്‌ദത്തിലെ മികച്ച താരം ആര്? അഞ്ച് വിഭാഗങ്ങളിലും സാധ്യതാപട്ടികയിൽ ഇടം നേടി കിംഗ് കോലി

ദശാബ്‌ദത്തിലെ മികച്ച താരം ആര്? അഞ്ച് വിഭാഗങ്ങളിലും സാധ്യതാപട്ടികയിൽ ഇടം നേടി കിംഗ് കോലി
, ബുധന്‍, 25 നവം‌ബര്‍ 2020 (13:59 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങൾക്കുള്ള പുരസ്‌ക്കാരപട്ടികയിൽ അഞ്ച് വിഭാഗങ്ങളിൽ സ്ഥാനം നേടി ഇന്ത്യൻ നായകൻ വിരാട് കോലി. കോലിക്ക് പുറമെ ഇന്ത്യൻ താരമായ രവിചന്ദ്ര അശ്വിനും ഐസിസി പുരസ്‌കാരത്തിനായുള്ള സാധ്യതാപട്ടികയിൽ ഇടം നേടിയിട്ടുള്ളത്
 
മികച്ച താരത്തിന് പുറമെ മികച്ച ഏകദിന താരം,ടെസ്റ്റ് താരം,ടി20 താരം സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്നീ വിഭാഗങ്ങളിലേക്കാണ് കോലിക്ക് നോമിനേഷനുള്ളത്.ഏകദിന പുരസ്‌ക്കാരപട്ടികയിൽ കോലിക്ക് പുറമെ ഇന്ത്യയിൽ നിന്നും രോഹിത് ശർമയും മഹേന്ദ്രസിങ് ധോണിയും പട്ടികയിലുണ്ട്. ടെസ്റ്റ് താരത്തിനുള്ള പട്ടികയിൽ ഇന്ത്യയിൽ നിന്നും കോലി മാത്രമാണുള്ളത്. അതേസമയം കഴിഞ്ഞ ദശാബ്‌ദത്തിലെ മികച്ച താരത്തിനുള്ള പോരാട്ടത്തിൽ കോലിക്കും അശ്വിനും പുറമെ കെയിൻ വില്യംസൺ,സ്റ്റീവ് സ്മിത്ത്,ജോ റൂട്ട്,ഡിവില്ലിയേഴ്‌സ്,കുമാർ സംഗക്കാര എന്നിവരും പരിഗണനയിലുണ്ട്.
 
അതേസമയം ദശാബ്‌ദത്തിലെ വനിതാതാരത്തിനുള്ള പരിഗണനാപട്ടികയിൽ ഇന്ത്യയിൽ നിന്നും മിതാലി രാജ് മാത്രമാണുള്ളത്. മികച്ച ഏകദിന താരത്തിനുള്ള പട്ടികയിൽ മിതാലി രാജിന് പുറമെ ജൂലിയൻ ഗോസ്വാമിയും ഇന്ത്യയിൽ ഇടം നേടിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിലേയ്ക്ക് പോകാൻ ആരുപറഞ്ഞു ? രോഹിതിന്റെ നടപടിയിൽ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തി