Webdunia - Bharat's app for daily news and videos

Install App

India vs Pakistan Match Predicted 11: പരീക്ഷണത്തിനില്ല, ഓപ്പണിങ് രോഹിത് തന്നെ; ഇഷാന്‍ കിഷന്‍ മധ്യനിരയില്‍

രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ആയിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2023 (09:00 IST)
Asia Cup 2023, India vs Pakistan Match: ഏഷ്യാ കപ്പിലെ ആദ്യത്തെ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ശക്തരായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചക്ക് മൂന്ന് മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 2.30 നാണ് ടോസ്.
 
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ആയിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇഷാന്‍ കിഷനെ ഓപ്പണിങ് ഇറക്കാന്‍ വേണ്ടി രോഹിത് മധ്യനിരയിലേക്ക് ഇറങ്ങിയേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് കൂടി അടുത്തിരിക്കെ ബാറ്റിങ് ഓര്‍ഡറില്‍ പരീക്ഷണത്തിനു ഇല്ലെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം. ഇഷാന്‍ കിഷന്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തും. 
 
ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 
അതേസമയം ശക്തമായ മഴയും കാറ്റും ആരാധകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. ശനിയാഴ്ചയും കാലാവസ്ഥ പ്രതികൂലമായിരിക്കുമെന്നാണ് പ്രവചനം. 
 
യുകെ ആസ്ഥാനമായ മെറ്റ് ഓഫീസ് കാലാവസ്ഥ പ്രവചനം അനുസരിച്ച് കാന്‍ഡിയില്‍ ശനിയാഴ്ച മഴയ്ക്കുള്ള സാധ്യത 70 ശതമാനമാണ്. മത്സരം ആരംഭിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് മഴ വില്ലനായി എത്തുമെന്നാണ് പ്രവചനത്തില്‍ പറയുന്നു. കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മറ്റൊരു കാലാവസ്ഥ പ്രവചനത്തില്‍ മഴയ്ക്കുള്ള സാധ്യത 90 ശതമാനമാണെന്നും പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഗില്ലും പന്തും ഇനി ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കണ്ട; ട്വന്റി 20 സ്ഥിരം ഓപ്പണര്‍ സഞ്ജു

South Africa vs India, 1st T20: ടെസ്റ്റില്‍ എലികളായെങ്കിലും ട്വന്റി 20 യിലെ പുലികള്‍ ഞങ്ങള്‍ തന്നെ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ

Sanju Samson: ട്വന്റി 20 യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍; സൂപ്പര്‍മാന്‍ സഞ്ജു !

Sanju Samson: 'മോനേ സഞ്ജു അടിച്ചു കേറി വാ'; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അര്‍ധ സെഞ്ചുറി

12 വർഷമായി ഐപിഎല്ലിൽ കളിക്കുന്ന, ഞാൻ ഇന്നുവരെ ഒപ്പം കളിച്ചവരിൽ മികച്ച ക്യാപ്റ്റൻ സഞ്ജു: സന്ദീപ് ശർമ

അടുത്ത ലേഖനം
Show comments