Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Asia Cup 2023, India vs Pakistan Match: ഇന്നാണ് മക്കളേ ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ ! ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഉച്ചയ്ക്ക് മൂന്ന് മുതല്‍, അറിയേണ്ടതെല്ലാം

കെ.എല്‍.രാഹുല്‍ ഇല്ലാതെയാണ് ഇന്ന് ഇന്ത്യ കളിക്കുക

Asia Cup 2023, India vs Pakistan Match: ഇന്നാണ് മക്കളേ ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ ! ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഉച്ചയ്ക്ക് മൂന്ന് മുതല്‍, അറിയേണ്ടതെല്ലാം
, ശനി, 2 സെപ്‌റ്റംബര്‍ 2023 (08:49 IST)
Asia Cup 2023, India vs Pakistan Match: ഏഷ്യാ കപ്പില്‍ ഇന്ന് തീപാറും പോരാട്ടം. അയല്‍രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചക്ക് മൂന്ന് മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 2.30 നാണ് ടോസ്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. 
 
അതേസമയം ശക്തമായ മഴയും കാറ്റും ആരാധകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. ശനിയാഴ്ചയും കാലാവസ്ഥ പ്രതികൂലമായിരിക്കുമെന്നാണ് പ്രവചനം. 
 
യുകെ ആസ്ഥാനമായ മെറ്റ് ഓഫീസ് കാലാവസ്ഥ പ്രവചനം അനുസരിച്ച് കാന്‍ഡിയില്‍ ശനിയാഴ്ച മഴയ്ക്കുള്ള സാധ്യത 70 ശതമാനമാണ്. മത്സരം ആരംഭിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് മഴ വില്ലനായി എത്തുമെന്നാണ് പ്രവചനത്തില്‍ പറയുന്നു. കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മറ്റൊരു കാലാവസ്ഥ പ്രവചനത്തില്‍ മഴയ്ക്കുള്ള സാധ്യത 90 ശതമാനമാണെന്നും പറയുന്നു. 
 
കെ.എല്‍.രാഹുല്‍ ഇല്ലാതെയാണ് ഇന്ന് ഇന്ത്യ കളിക്കുക. ആദ്യ രണ്ട് മത്സരങ്ങളില്‍ രാഹുല്‍ കളിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് നേരത്തെ അറിയിച്ചിരുന്നു. ഇഷാന്‍ കിഷന്‍ ആയിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Asia cup: ബാബർ ഒട്ടും മാറിയിട്ടില്ല പണ്ടത്തെ ആ മര്യാദയും ബഹുമാനവും ഇപ്പോഴുമുണ്ട്, വിരാട് കോലിയുടെ വാക്കുകൾക്ക് മറുപടിയുമായി ബാബർ