Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England, 1st ODI: കോലിയും രോഹിത്തും ഒന്നിച്ചിറങ്ങും; ഇംഗ്ലണ്ടിനോടു പകരംവീട്ടാൻ ഇന്ത്യ

ട്വന്റി 20 പരമ്പര 4-0 ത്തിനു അടിയറവ് പറഞ്ഞ ഇന്ത്യ ഇംഗ്ലണ്ടിനോട് പകരംവീട്ടുമോ എന്നും ആരാധകർ കാത്തിരിക്കുന്നു

Virat Kohli, Rohit Sharma, Virat Kohli Rohit Sharma Most International Matches for India, വിരാട് കോലി, രോഹിത് ശര്‍മ
India vs England, 1st ODI: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കു ഇന്നു തുടക്കം. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ സമയം 3.30 നാണ് ഒന്നാം ഏകദിനം ആരംഭിക്കുക. സോണി സ്‌പോർട്‌സ് നെറ്റ് വർക്കിലും ജിയോ ഹോട്ട് സ്റ്റാറിലുമാണ് മത്സരം തത്സമയ സംപ്രേഷണം. 
 
മുതിർന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും സ്റ്റാർ പേസർ ജസ്പ്രിത് ബുംറയും ഏകദിന ക്രിക്കറ്റിൽ തിരിച്ചെത്തുന്നത് ആരാധകർക്ക് വലിയ ആശ്വാസമാണ്. ട്വന്റി 20 പരമ്പര 4-0 ത്തിനു അടിയറവ് പറഞ്ഞ ഇന്ത്യ ഇംഗ്ലണ്ടിനോട് പകരംവീട്ടുമോ എന്നും ആരാധകർ കാത്തിരിക്കുന്നു. 
 
മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. 
 
ഇന്ത്യ, സാധ്യത ഇലവൻ: ശുഭ്മാൻ ഗിൽ, രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ശിവം ദുബെ, അക്സർ പട്ടേൽ, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, അർഷ്ദീപ് സിങ് 
 
സ്‌ക്വാഡ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യാൻഷ് ഷെഡ്ഗെ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കെ.എൽ.രാഹുൽ, ഇഷാൻ കിഷൻ, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, ഗുർനൂർ ബ്രാർ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Spain vs France: അവസാന രണ്ട് ഏറ്റുമുട്ടലിൽ സ്‌പെയിന് ജയം; ഫ്രാൻസ് പേടിക്കണോ?