Webdunia - Bharat's app for daily news and videos

Install App

വമ്പന്മാരെ പുറത്താക്കും; മെല്‍‌ബണില്‍ മാജിക് ടീമുമായി കോഹ്‌ലി!

വമ്പന്മാരെ പുറത്താക്കും; മെല്‍‌ബണില്‍ മാജിക് ടീമുമായി കോഹ്‌ലി!

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (14:15 IST)
മെല്‍‌ബണില്‍ വിരാട് കോഹ്‌ലിക്ക് വിജയിച്ചേ മതിയാകൂ, എത്തിപ്പിടിക്കാവുന്ന ജയം പെര്‍ത്തില്‍ കൈവിട്ട ഇന്ത്യക്ക് മൂന്നാം ടെസ്‌റ്റ് ജീവന്‍‌മരണ പോരാട്ടമാണ്. വാക് പോരും വിവാദങ്ങളും നാണം ടീമിനെ അടിമുടി പിടികൂടിയ സാഹചര്യത്തില്‍ പരമ്പര ജയമല്ലാതെ മാനം കാക്കാന്‍ ഇന്ത്യക്ക് മുമ്പില്‍ മറ്റൊരു മാര്‍ഗമില്ല.

മെല്‍‌ബണില്‍ അഭിമാന പോരിന് ഇറങ്ങുന്നതിനു മുമ്പ് പല സൂപ്പര്‍താരങ്ങളുടെയും കുറ്റി തെറിക്കുമെന്നതില്‍ സംശയമില്ല. മുരളി വിജയ്, ലോകേഷ് രാഹുല്‍ എന്നിവരിലൊരാള്‍ പുറത്താകും. ടീമിന് ഭാരമായ രാഹുലിന്റെ വിക്കറ്റായിരിക്കും കോഹ്‌ലി തെറിപ്പിക്കുക.

പരുക്കില്‍ നിന്നും മോചിതനായി അശ്വിന്‍ മടങ്ങിയെത്തുമ്പോള്‍ ഉമേഷ് യാദവിന്റെ കസേര തെറിക്കും. ഹാര്‍ദ്ദിക് പാണ്ഡ്യ ഓള്‍ റൌണ്ടറുടെ കുപ്പായത്തില്‍ ടീമിലെത്തിയാല്‍ ആറ് ബാറ്റ്‌സ്‌മാന്മാരും നാല് സ്‌പെഷ്യലിസ്റ്റ് ബോളര്‍മാരുമായാകും ഇന്ത്യ ഇറങ്ങുക.

യുവതാരം മായങ്ക് അഗര്‍വാള്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കുമ്പോള്‍ രാഹുലിനായിരിക്കും പടിയിറങ്ങേണ്ടി വരുക. നഥാന്‍ ലിയോണ്‍ നേട്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ അശ്വിനെ കൂടാതെ കുല്‍ദീപ് യാദവിനെ മൂന്നാം ടെസ്‌റ്റില്‍ കോഹ്‌ലി കളിപ്പിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ പാണ്ഡ്യയുടെ സ്ഥാനം പുറത്തായിരിക്കും.

ബാറ്റിംഗ് ട്രാക്കായ മെല്‍‌ബണില്‍ ടോസ് നിര്‍ണായകമാണ്. ആദ്യം ബാറ്റ് ചെയ്യാനായിരിക്കും ഇരു ടീമുകളും താല്‍പ്പര്യപ്പെടുക. മികച്ച സ്‌കോര്‍ കണ്ടെത്തിയാല്‍ ജയിക്കാനുള്ള സാധ്യത 70ശതമാനമാണ്.

പെര്‍ത്തിലേതുപോലെ മെല്‍ബണിലും ഡ്രോപ് ഇന്‍ പിച്ചാണ് ഒരുക്കിയിരിക്കുന്നത്. പേസര്‍മാര്‍ക്ക് അകമഴിഞ്ഞ സഹായം ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ ഇന്ത്യ രണ്ട് സ്‌പിന്നര്‍മാരുമായി കളത്തിലിറങ്ങിയാല്‍  അത്ഭുതപ്പെടേണ്ടതില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments