Webdunia - Bharat's app for daily news and videos

Install App

ഇവര്‍ പുറത്തേക്ക്; സൂപ്പര്‍താരം മടങ്ങിയെത്തുന്നു - ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണി ?

ഇവര്‍ പുറത്തേക്ക്; സൂപ്പര്‍താരം മടങ്ങിയെത്തുന്നു - ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണി ?

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (13:03 IST)
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചു പണികള്‍ക്ക് സാധ്യത. ഓപ്പണിംഗ് മുതല്‍ സ്‌പിന്നര്‍മാരുടെ സ്ഥാനം വരെ അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങള്‍ക്ക് കളമൊരുങ്ങുന്നത്.

ടീമിന് ഭാരമായി തീര്‍ന്ന കെഎല്‍ രാഹുലും ദയനീയ ഫോം തുടരുന്ന മുരളീ വിജയുമാണ് വിരാട് കോഹ്‌ലിക്ക് മുമ്പിലുള്ള വന്‍ പ്രതിസന്ധി. മൂന്നാം ഓപ്പണറായിരുന്ന പൃഥ്വി ഷാ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രോഹിത് ശര്‍മ്മ വിട്ടു നില്‍ക്കുന്നതുമാണ് തിരിച്ചടിയായത്.

സാഹചര്യം മോശമായതോടെ ഇന്ത്യ ശിഖര്‍ ധവാനെ മടക്കി വിളിച്ചതായിട്ടാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടീം താമസിക്കുന്ന ഹോട്ടലില്‍ ധവാനെ കണ്ടിരുന്നതായും സ്‌പോട്‌സ് കിറ്റുമായിട്ടാണ് താരം എത്തിയതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം, ഇക്കാര്യത്തില്‍ കോഹ്‌ലിയോ ഇന്ത്യന്‍ മാനേജ്‌മെന്റോ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.

ഇംഗ്ലണ്ടിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ധാവന് ടീമില്‍ എത്തിച്ചേരാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ധവാന്‍ തിരിച്ചെത്തിയാല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ നിന്നും പുറത്താകുമെന്നതില്‍ സംശയമില്ല.

ഈ മാസം 26 ന് മെല്‍ബണിലാണ് മൂന്നാം ടെസ്‌റ്റ്. അഡ്‌ലെയ്‌ഡില്‍ ഇന്ത്യ ജയം പിടിച്ചെടുത്തപ്പോള്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയ ശക്തമായ തിരിച്ചു വരവ് നടത്തുകയായിരുന്നു. ഇതോടെയാണ് മൂന്നാം ടെസ്‌റ്റ് നിര്‍ണായകമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments