India vs Afghanistan Test: ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു; മാനവിനു അരങ്ങേറ്റം
India vs Afghanistan Test: കെ.എൽ.രാഹുലിനൊപ്പം യശസ്വി ജയ്‌സ്വാൾ ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യും
Publish Date: Sat, 06 Jun 2026 (09:34 IST)
Updated Date: Sat, 06 Jun 2026 (09:38 IST)
India vs Afghanistan Test
India vs Afghanistan Test: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനു ഇന്ത്യ ഇറങ്ങി. ടോസ് ലഭിച്ച നായകൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു. ഛണ്ഡിഗഢിലെ മുല്ലൻപൂർ മഹാരാജ യാദവീന്ദ്രസിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
മാനവ് സുതാർ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നു. 2021 നു ശേഷം ആദ്യമായാണ് ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നർ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. 15 വർഷത്തിനു ശേഷം ആദ്യമായി രവീന്ദ്ര ജഡേജയോ രവിചന്ദ്രൻ അശ്വിനോ ഇല്ലാതെ ഇന്ത്യ ടെസ്റ്റ് കളിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. 2010 നവംബറിനു ശേഷം ഇന്ത്യ കളിച്ച 69 ടെസ്റ്റ് മത്സരങ്ങളിലും അശ്വിനോ ജഡേജയോ ഭാഗമായിരുന്നു.
കെ.എൽ.രാഹുലിനൊപ്പം യശസ്വി ജയ്‌സ്വാൾ ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ. ധ്രുവ് ജുറലും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് പേസർമാർ.
പ്ലേയിങ് ഇലവൻ: കെ.എൽ.രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത്, ധ്രുവ് ജുറൽ, വാഷിങ്ടൺ സുന്ദർ, മാനവ് സുതാർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്ട് സ്റ്റാറിലും ഡിഡി സ്‌പോർട്‌സിലും മത്സരം തത്സമയം കാണാം.