Publish Date: Sat, 18 Feb 2023 (13:23 IST)
Updated Date: Sat, 18 Feb 2023 (13:24 IST)
ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യ വന്‍ തകര്‍ച്ചയിലേക്ക്. ഇന്ത്യക്ക് ആറാം വിക്കറ്റും നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ 135 റണ്‍സ് ആകുമ്പോഴേക്കുമാണ് ഇന്ത്യക്ക് ആറാം വിക്കറ്റും നഷ്ടമായത്. 84 പന്തില്‍ നാല് ഫോര്‍ സഹിതം 44 റണ്‍സെടുത്ത വിരാട് കോലി പുറത്തായത് ഇന്ത്യക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയേയും ഇന്ത്യക്ക് നഷ്ടമായി. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറില്‍ നിന്ന് 128 റണ്‍സ് അകലെയാണ് ഇപ്പോഴും ഇന്ത്യ.
നഥാന്‍ ലിന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ മാത്യു കുന്‍മന്‍, ടോഡ് മര്‍ഫി എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 263 റണ്‍സാണ് നേടിയിരിക്കുന്നത്.