Webdunia - Bharat's app for daily news and videos

Install App

'ഇന്ത്യക്ക് മാത്രം എന്താണ് പ്രിവില്ലേജ്'; ചാംപ്യന്‍സ് ട്രോഫിയില്‍ ഉടക്കി പാക്കിസ്ഥാന്‍, കടുംപിടിത്തം തുടര്‍ന്ന് ബിസിസിഐ

ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിയില്ലെങ്കില്‍ ചാംപ്യന്‍സ് ട്രോഫി കളിക്കില്ല എന്ന കടുത്ത തീരുമാനത്തിലാണ് ബിസിസിഐ

രേണുക വേണു
ചൊവ്വ, 12 നവം‌ബര്‍ 2024 (09:38 IST)
ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന ഉറച്ച തീരുമാനത്തില്‍ ബിസിസിഐ. ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനിലേക്ക് വിടില്ലെന്ന് ബിസിസിഐ ആവര്‍ത്തിച്ചു. ഹൈബ്രിഡ് മോഡലില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടത്തുകയാണെങ്കില്‍ ചാംപ്യന്‍സ് ട്രോഫി കളിക്കാമെന്നാണ് ബിസിസിഐയുടെ നിലപാട്. എന്നാല്‍ മറ്റു ടീമുകളെല്ലാം വരുമ്പോള്‍ ഇന്ത്യക്ക് മാത്രമായി പ്രത്യേക സംവിധാനം ഒരുക്കുന്നത് ശരിയല്ലെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. 
 
ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് കഴിഞ്ഞ ആഴ്ചയാണ് ബിസിസിഐ മെയില്‍ മുഖേന ഐസിസിയെ അറിയിച്ചത്. ഈ സന്ദേശം ഐസിസി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനേയും അറിയിച്ചു. പാക്കിസ്ഥാന്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ അറിയിച്ചത്. ഇന്ത്യക്കു വേണ്ടി മാത്രം പ്രത്യേക സജ്ജീകരണം ഒരുക്കുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. 
 
ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിയില്ലെങ്കില്‍ ചാംപ്യന്‍സ് ട്രോഫി കളിക്കില്ല എന്ന കടുത്ത തീരുമാനത്തിലാണ് ബിസിസിഐ. അതേസമയം പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറുമാണ്. ബിസിസിഐയുടെ കടുംപിടിത്തമാണ് നിലവില്‍ കാര്യങ്ങള്‍ വഷളാക്കിയിരിക്കുന്നത്. ചാംപ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്ന പാക്കിസ്ഥാന് മത്സരങ്ങള്‍ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. ആ അധികാര പരിധിയില്‍ കയറി പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിമര്‍ശനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

Sanju Samson: രണ്ട് സെഞ്ചുറി നേടിയതല്ലേ, എന്നാ ഇനി രണ്ട് ഡക്ക് ആവാം; നാണക്കേടിന്റെ റെക്കോര്‍ഡിലേക്കുള്ള അകലം കുറച്ച് മലയാളി താരം !

അടുത്ത ലേഖനം
Show comments