Webdunia - Bharat's app for daily news and videos

Install App

കിവീസ് പരമ്പരയിലെ മോശം പ്രകടനം: റാങ്കിങ്ങിൽ തിരിച്ചടിയേറ്റ് ബു‌മ്ര

അഭിറാം മനോഹർ
വ്യാഴം, 13 ഫെബ്രുവരി 2020 (10:27 IST)
ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബു‌മ്രക്ക് തിരിച്ചടി. ഏകദിന പരമ്പരയിൽ ഒറ്റ വിക്കറ്റ് പോലും നേടാൻ സാധിക്കാത്തതിനെ തുടർന്ന് താരം ഇപ്പോൾ ബൗളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
 
ബൗളർമാരുടെ ഐസിസി പട്ടികയിൽ 727റേറ്റിംഗ് പോയിന്റോടെ ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടാണ് ഒന്നാമതുള്ളത്. ബു‌മ്രക്ക് 719 റേറ്റിംഗ് പോയിന്റുകളാണള്ളത്. ബുമ്രയെ കൂടാതെ മറ്റ് ഇന്ത്യൻ ബൗളർമാരാരും പട്ടികയിലില്ല. ഇതുവരെയുള്ള കരിയറില്‍ ബുംറ ഒരു പരമ്പരയില്‍ വിക്കറ്റില്ലാതെ മടങ്ങുന്നത് ഇതാദ്യമായാണ്. കിവീസിനെതിരായ പരമ്പരയിൽ 30 ഓവറുകൾ തികച്ചെറിഞ്ഞ ബു‌മ്ര 167 റൺസുകൾ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇതാണ് റാങ്കിങ്ങിൽ ഇന്ത്യൻ താരം പുറകോട്ട് പോകുവാനുള്ള കാരണം.
 
അതേ സമയം ന്യൂസിലൻഡിനെതിരായ പരമ്പരയിൽ  മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ലെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോലിയുടെ റാങ്കിങ്ങിൽ മാറ്റമില്ല. 869 പോയന്റോടെ കോലി ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ 855 പോയന്റുള്ള രോഹിത് ശര്‍മയാണ് രണ്ടാമതുള്ളത്. പാകിസ്ഥാൻ താരമായ ബാബർ അസമാണ് പട്ടികയിൽ മൂന്നാമതുള്ളത്. ഓൾറൗണ്ടർമാരിൽ മുഹമ്മദ് നബി ഒന്നാമതും ബെന്‍ സ്റ്റോക്‌സ് രണ്ടാം സ്ഥാനത്തും തുടരുമ്പോള്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ പട്ടികയിൽ ഏഴാമതായി ഇടം പിടിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments