Publish Date: Tue, 07 Dec 2021 (20:38 IST)
Updated Date: Tue, 07 Dec 2021 (20:42 IST)
ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും വെന്നികൊടി പാറിച്ച ശേഷം ദക്ഷിണാഫ്രിക്കയിലും വിജയം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. പുജാര,രഹാനെ,കോലി എന്നീ പ്രധാനതാരങ്ങളുടെ ഫോമിനെ പറ്റി ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും ശ്രേയസ് അയ്യർ,മായങ്ക് അഗർവാൾ എന്നിവർ ഫോമിലേക്ക് ഉയർന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇതോടെ സൗത്താഫ്രിക്കക്കെതിരായ ടീം സെലക്ഷൻ വലിയ തലവേദനയാണ് മാനേജ്‌മെന്റിന് സൃഷ്‌ടിക്കുന്നത്.
അതേസമയം കൂടുതൽ യുവതാരങ്ങൾ മികവ് കാണിക്കുന്നതിലൂടെ വരുന്ന ഈ തലവേദന സുഖമുള്ളതാണെന്നാണ് ഇന്ത്യൻ കോച്ചായ രാഹുൽ ദ്രാവിഡ് അഭിപ്രായപ്പെടുന്നത്. ചില കടുപ്പമേറിയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കും എന്നാൽ കളിക്കാരോട് വേണ്ടത് പോലെ ആശയവിനിമയം നടത്താനും സാഹചര്യം വിശദമാക്കാനും സാധിച്ചാൽ പിന്നെ അവിടെയൊരു പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ല. ന്യൂസിലൻഡിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ ദ്രാവിഡ് പറഞ്ഞു.