Publish Date: Sat, 18 Dec 2021 (15:03 IST)
Updated Date: Sat, 18 Dec 2021 (15:04 IST)
ടീം ഇന്ത്യയുടെ ഏകദിന നായകപദവിയിൽ നിന്നും വിരാട് കോലിയെ ഒഴിവാക്കിയത് കോലിയുടെ പ്രകടനത്തെ മെച്ചപ്പെടുത്തുമെന്ന് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. ക്യാപ്‌റ്റൻസിയുടെ ഭാരമൊഴിയുന്നതോടെ രണ്ട് വർഷം മുൻപ് വരെ കണ്ട കോലിയെ തിരികെ കാണാനാവുമെന്നാണ് ഗവാസ്‌കർ പറയുന്നത്.
'രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സിന്‍റെ നായകനാക്കിയപ്പോള്‍ 20, 30, 40 റണ്‍സുകള്‍ ബിഗ് സ്‌കോറുകളായി മാറ്റുന്നത് നാം കണ്ടിരുന്നു. വൈറ്റ് ബോൾ നായകനാകുമ്പോൾ രോഹിത്ത് കൂടുതൽ റൺസ് കണ്ടെത്തുമെന്ന് നമുക്ക് കരുതാം. അതേസമയം കഴിഞ്ഞ രണ്ട് വർഷമായി വലിയ സ്കോറുകൾ കണ്ടെത്താൻ വിഷമിക്കുകയാണ് കോലി. ക്യാപ്‌റ്റൻ സ്ഥാനം ഒഴിയുന്നതോടെ കൂടുതൽ ആയാസകരമായി കളിക്കാൻ കോലിക്ക് സാധിക്കുമെന്ന് കരുതാം. ഗവാസ്‌കർ പറഞ്ഞു.