Webdunia - Bharat's app for daily news and videos

Install App

നോ ബോളിന്റെ അയ്യരുകളി; ദേഷ്യം സഹിക്കാന്‍ കഴിയാതെ മുഖം പൊത്തി ഹാര്‍ദിക് പാണ്ഡ്യ, നിരാശപ്പെടുത്തി അര്‍ഷ്ദീപ് സിങ് (വീഡിയോ)

അത് വിക്കറ്റാണെന്ന് കരുതി എല്ലാവരും ആഘോഷം തുടങ്ങുമ്പോഴേക്കും നോ ബോള്‍ സൈറണ്‍ മുഴങ്ങി

Webdunia
വെള്ളി, 6 ജനുവരി 2023 (09:28 IST)
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 16 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ശ്രീലങ്കയുടെ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിക്കാന്‍ പ്രധാന കാരണം ഇന്ത്യന്‍ ബൗളര്‍മാര്‍ വഴങ്ങിയ നോ ബോളുകളാണ്. ആകെ ഏഴ് നോ ബോളുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞത്. ഇതില്‍ അഞ്ച് നോ ബോളും എറിഞ്ഞത് അര്‍ഷ്ദീപ് സിങ് ആണ്. 
 
ഇന്നിങ്‌സിലെ തന്റെ ആദ്യ ഓവറില്‍ തന്നെ അര്‍ഷ്ദീപ് സിങ് തുടര്‍ച്ചയായി മൂന്ന് നോ ബോളുകള്‍ വഴങ്ങി. മോശം ദിവസമാണെന്ന് മനസ്സിലാക്കിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യ ഓവറിന് ശേഷം അര്‍ഷ്ദീപിനെ പിന്‍വലിച്ചു. പിന്നീട് അര്‍ഷ്ദീപ് തന്റെ രണ്ടാം ഓവര്‍ എറിയാനെത്തുന്നത് ഇന്നിങ്‌സ് പൂര്‍ത്തിയാകുന്നതിനു ഒരോവര്‍ മുന്‍പാണ്. അപ്പോഴും അര്‍ഷ്ദീപ് പിഴവ് ആവര്‍ത്തിച്ചു. ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ പുറത്താക്കിയ ബോളും നോ ബോള്‍ വിളിക്കുകയായിരുന്നു. ലോങ് ഓഫില്‍ ബൗണ്ടറിക്കരികില്‍ വെച്ച് സൂര്യകുമാര്‍ ക്യാച്ചെടുക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്‍ വെറുതെ ബഹളം വെച്ചിട്ടെന്താ.. ഹൈബ്രിഡ് മോഡല്‍ നിരസിച്ചാല്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക്

പുതിയൊരു തുടക്കം വേണം, കൂടുതൽ സ്വാതന്ത്രവും, ലഖ്നൗ വിട്ടതിന് ശേഷം ആദ്യപ്രതികരണവുമായി കെ എൽ രാഹുൽ

8 സെഞ്ചുറികള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെയും ബാബറിനെയും വിരാടിനെയും പിന്നിലാക്കി അഫ്ഗാന്റെ ഗുര്‍ബാസ്

ഓസ്ട്രേലിയയെ പാകിസ്ഥാൻ പറപ്പിക്കുമ്പോൾ കമ്മിൻസ് ഉണ്ടായിരുന്നത് കോൾഡ് പ്ലേ കോൺസെർട്ടിൽ, നിർത്തി പൊരിച്ച് ഓസീസ് മാധ്യമങ്ങൾ

സഞ്ജുവിന്റെ കാര്യത്തില്‍ ഞാന്‍ ചെയ്തത് ചെറിയ കാര്യം, ബാക്കിയെല്ലാം അവന്റെ കഴിവ്: തുറന്ന് പറഞ്ഞ് ഗംഭീര്‍

അടുത്ത ലേഖനം
Show comments