Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Hardik Pandya: 'ആണോ, ഞാന്‍ അത് അറിഞ്ഞില്ല'; ആദ്യം ബാറ്റ് ചെയ്യുന്നതല്ലേ നല്ലതെന്ന ചോദ്യത്തിനു ഹാര്‍ദിക്കിന്റെ മറുപടി, പരിഹാസമെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

പൂണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 മത്സരം നടന്നത്

Hardik Pandya: 'ആണോ, ഞാന്‍ അത് അറിഞ്ഞില്ല'; ആദ്യം ബാറ്റ് ചെയ്യുന്നതല്ലേ നല്ലതെന്ന ചോദ്യത്തിനു ഹാര്‍ദിക്കിന്റെ മറുപടി, പരിഹാസമെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
, വെള്ളി, 6 ജനുവരി 2023 (09:03 IST)
Hardik Pandya: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 16 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 
 
പൂണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 മത്സരം നടന്നത്. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് അനുകൂലമാണ് ഈ ഗ്രൗണ്ടിലെ കണക്കുകള്‍. ആദ്യം ബാറ്റ് ചെയ്യുന്ന ടീം കൂറ്റന്‍ സ്‌കോര്‍ നേടാനുള്ള സാധ്യതയുണ്ട്. മാത്രമല്ല വിജയശതമാനം കൂടുതലും ആദ്യം ബാറ്റ് ചെയ്ത ടീമിനാണ്. എന്നാല്‍ ഇങ്ങനെയാണ് വസ്തുതയെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ തീരുമാനം നിരവധി പേരെ ഞെട്ടിച്ചു. അതേകുറിച്ച് ചോദിച്ചപ്പോള്‍ ഹാര്‍ദിക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
ടോസ് സമയത്ത് അവതാരകനായ മുരളി കാര്‍ത്തിക്ക് ആണ് എന്തുകൊണ്ടാണ് ആദ്യം ബാറ്റ് ചെയ്യാത്തതെന്ന് ഹാര്‍ദിക്കിനോട് ചോദിച്ചത്. കണക്കുകള്‍ നോക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുകയാണല്ലോ ഈ ഗ്രൗണ്ടിലെ ഏറ്റവും നല്ല തീരുമാനം എന്നാണ് മുരളിയുടെ ചോദ്യം. അതിനു ചിരിച്ചുകൊണ്ട് ' ആണോ എനിക്ക് അത് അറിയില്ലായിരുന്നു' എന്നാണ് ഹാര്‍ദിക് പാണ്ഡ്യയുടെ മറുപടി. ഹാര്‍ദിക് മുരളി കാര്‍ത്തിക്കിനെ പരിഹസിക്കുന്ന ശരീരഭാഷയിലാണ് മറുപടി നല്‍കിയതെന്നാണ് വീഡിയോ കണ്ട ശേഷം ക്രിക്കറ്റ് ആരാധകരുടെ പ്രതികരണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോ ബോള്‍ ഏത് ഫോര്‍മാറ്റിലായാലും വലിയ അപരാധം തന്നെ; അതൃപ്തി ഒളിപ്പിച്ചുവയ്ക്കാതെ ഹാര്‍ദിക് പാണ്ഡ്യ