Webdunia - Bharat's app for daily news and videos

Install App

ടോസ് ചതിച്ചെന്ന് ഭരത് അരുൺ, ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ഐപിഎൽ വിജയിച്ചില്ലെയെന്ന് ഹർഭജൻ

Webdunia
തിങ്കള്‍, 8 നവം‌ബര്‍ 2021 (21:59 IST)
ടി20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായത് ടോസ് നഷ്ടപ്പെട്ടത് കൊണ്ടാണെന്ന ഇന്ത്യൻ ബൗളിങ് കോച്ച് ഭരത് അരുണിന്റെ പ്രസ്‌താവനയ്ക്കെതിരെ മുൻതാരം ഹർഭജൻ സിങ്.
 
ഒരു പരിശീലകൻ ഇത്തരം ഒഴികഴിവ് പറയുന്നത് മോശമാണെന്ന് ഹർഭജൻ തുറന്നടിച്ചു. മോശം പ്രകടനം കാരണമാണ് ഇന്ത്യ ലോകകപ്പിന്റെ നോക്കൗട്ടിൽ പോലും എത്താതെ പുറത്തായതെന്നും ഹർഭജൻ സിങ് പറഞ്ഞു. ഇന്ത്യ ടോസ് നേടിയിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നു ഇങ്ങനെ ആകുമായിരുന്നു എന്നൊക്കെ ഭരത് അരുണ്‍ പറയുന്നത് ഞാന്‍ കേട്ടു. ആദ്യം ബാറ്റ് ചെയ്‌തിട്ട് ചെന്നൈ ഐപിഎൽ വിജയിച്ചില്ലെ?
 
അവര്‍ 190 റണ്‍സ് സ്‌കോര്‍ ചെയ്തു, അതാണ് കാര്യം നമ്മള്‍ റണ്‍സ് കണ്ടെത്തണം. നമ്മള്‍ നന്നായി കളിച്ചില്ല, പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും ചെയ്തില്ല.അക്കാര്യം അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. ഹർഭജൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments