Webdunia - Bharat's app for daily news and videos

Install App

25 പന്തിൽ സെഞ്ച്വറി, ഓവറിൽ 6 സിക്സർ; താരമായി മുൻസി!

Webdunia
ബുധന്‍, 24 ഏപ്രില്‍ 2019 (16:25 IST)
ഐ.പി.എല്‍ ആവേശം കൊടുമ്പിരി കൊള്ളുന്ന ഈ സമയത്ത് സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നൊരു 'വെടിക്കെട്ട് വാര്‍ത്ത’ കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ട്വിന്റി-20 ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങിയ സ്‌കോട്ട്‌ലാന്‍ഡ് താരം ജോര്‍ജ് മന്‍സിയുടെ വെടിക്കെട്ട് പ്രകടനമാണ് ആരാധകരെ ഞെട്ടിച്ചത്.
 
25 പന്തില്‍ സെഞ്ച്വറി തികച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മൻസി. ഇതില്‍ ഒരോവറിലെ മുഴുവന്‍ പന്തുകളും സിക്സര്‍ നേടുകയും ചെയ്തു. ഗ്ലസ്റ്റര്‍ഷെയര്‍ സെക്കന്‍ഡ് ഇലവനും ബാത്ത് സിസിയും തമ്മിലായിരുന്നു മത്സരം.
 
ഗ്ലസ്റ്റര്‍ഷെയറിനു വേണ്ടി ഓപ്പണിങ് ചെയ്ത ജോര്‍ജ് 39 പന്തില്‍ നിന്ന് 147 റണ്‍സാണ് അടിച്ച് കൂട്ടിയത്. 20 സിക്സും 5 ബൌണ്ടറിയുമടങ്ങുന്നതാണ് മുൻസിയുടെ ഇന്നിംഗ്സ്. 17 പന്തിൽ അർധസെൻഞ്ച്വറിയിലെത്തിയ താരം അടുത്ത 8 പന്തും സിക്സർ പറത്തിയാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്. ബാറ്റെടുത്തവരെല്ലാം ആഞ്ഞുവീശിയപ്പോള്‍ 20 ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ എത്തിയത് മൂന്നിന് 326. 50 മിനുറ്റ് നീണ്ട എന്റര്‍ടെയ്ന്‍മെന്റ് എന്നായിരുന്നു ജോര്‍ജിന്റെ ഇന്നിങ്‌സിനെ ക്രിക്കറ്റ് പ്രേമികള്‍ വിശദീകരിക്കുന്നത്. അനൌദ്യോഗിക ക്രിക്കറ്റായതിനാൽ മുൻസിയുടെ ഈ നേട്ടം റെക്കോർഡ് ബുക്കിൽ ഇടം നേടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments