എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

അഭിറാം മനോഹർ
വെള്ളി, 13 ജൂണ്‍ 2025 (15:23 IST)
ഇംഗ്ലണ്ട് ലയൺസിനെതിരായ പരിശീലന മത്സരങ്ങളിൽ അനാവശ്യ ഷോട്ടുകളിലൂടെ തകർത്തടിക്കാൻ ശ്രമിച്ച്  പുറത്താകുന്നത് തുടർക്കഥയാക്കിയ യശ്വസി ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് പരിശീലകൻ ഗൗതം ഗംഭീർ. വെള്ളിയാഴ്ച ഇന്ത്യ എ ടീമും സീനിയർ ടീമും തമ്മിലുള്ള പരിശീലന മത്സരം നടക്കാനിരിക്കെയാണ് ഗംഭീർ ജയ്സ്വാളുമൊത്ത് ഏറെ നേരം ചെലവഴിച്ചത്. പരിശീലനത്തിനിടെ 2 തവണ ഇത്തരത്തിൽ ജയ്സ്വാളും ഗംഭീറും സംസാരിച്ചു.
 
ചർച്ചകൾക്ക് ശേഷം ഗ്രൗണ്ടിൽ വ്യത്യസ്തമായ ഷോട്ടുകൾ പരീക്ഷിക്കുകയാണ് ജയ്സ്വാൾ ചെയ്തതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.കൂടുതൽ മത്സരപരിചയം ലഭിക്കുന്നതിനായി ഇന്ത്യ എ ടീമിനൊപ്പം ജയ്സ്വാളിനെ ബിസിസിഐ നേരത്തെ ഇംഗ്ലണ്ടിലേക്ക് അയച്ചിരുന്നു. ഇംഗ്ലണ്ട് ലയൻസിനെതിരെ 24,64,17,5 എന്നിങ്ങനെയായിരുന്നു ജയ്സ്വാളിൻ്റെ സ്കോറുകൾ. ഇംഗ്ലണ്ടിനെതിരെ ടോപ് ഓർഡറിൽ ടീമിൻ്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് ജയ്സ്വാൾ. ഇതോടെയാണ് ജയ്സ്വാളിനെ ഉപദേശിക്കാൻ ഗംഭീർ തന്നെ ഇറങ്ങിയത്.
 
അതേസമയം സീനിയർ ടീമിൽ ബാക്കപ്പ് ഓപ്പണറായ അഭിമന്യു ഈശ്വരൻ ഇംഗ്ലണ്ട് ലയൻസിനെതിരെ 2 അർധസെഞ്ചുറികൾ സ്വന്തമാക്കിയിരുന്നു. കെ എൽ രാഹുൽ ഒരു സെഞ്ചുറിയും അർധസെഞ്ചുറിയും നേടി. 2023ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ജയ്സ്വാൾ 19 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ഇതിനകം 1798 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ 9 ഇന്നിങ്ങ്സുകളിൽ നിന്ന് 2 സെഞ്ചുറികളും 3 അർധസെഞ്ചുറികളും അടക്കം 712 റൺസാണ് നേടിയത്. എന്നാൽ ഇതെല്ലാം തന്നെ ഇന്ത്യയിൽ കളിച്ച മത്സരങ്ങലായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറ്റം പറയാനല്ലല്ലോ കോച്ചാക്കിയത്, അത് പരിഹരിക്കാനല്ലെ, ഗംഭീറിനെതിരെ വിമർശനവുമായി മുൻ താരം

ടീമിൽ ഇടമില്ലായിരുന്നു, വാട്ടർ ബോയ് ആയി വെള്ളം ചുമന്നാണ് സമ്പാദ്യമുണ്ടാക്കിയത്: പാർഥീവ് പട്ടേൽ

Ben Stokes: സ്റ്റാര്‍ക്കിനുള്ള മറുപടി സ്റ്റോക്‌സ് കൊടുത്തു; ബാറ്റിങ്ങില്‍ ഫ്‌ളോപ്പായപ്പോള്‍ ബൗളിങ്ങില്‍ കസറി നായകന്‍

Ashes Test: രണ്ടെണ്ണം വാങ്ങിയാൽ നാലെണ്ണം തിരിച്ചുതരാനും അറിയാം, ഓസീസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്, ആദ്യദിനത്തിൽ വീണത് 19 വിക്കറ്റ്!

Australia vs England, 1st Test: ആഷസ് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 172 നു ഓള്‍ഔട്ട്; സ്റ്റാര്‍ക്ക് കൊടുങ്കാറ്റായി

അടുത്ത ലേഖനം
Show comments