Webdunia - Bharat's app for daily news and videos

Install App

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

അഭിറാം മനോഹർ
വെള്ളി, 6 ജൂണ്‍ 2025 (12:58 IST)
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ നല്‍കുമെന്ന സൂചന നല്‍കി പരിശീലകന്‍ ഗൗതം ഗംഭീര്‍. അദ്ദേഹത്തിന് ആവശ്യമായ സമയം നല്‍കും. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ അനുഭവവും നിലവിലെ ഫോമും ടീമിന് വിലപ്പെട്ടതായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിന് മുന്‍പായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.
 
ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലേക്ക് കരുണ്‍ നായരെ ഉള്‍പ്പെടുത്തുന്നതില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ആഭ്യന്തര ക്രിക്കറ്റിലെ കരുണിന്റെ പ്രകടനങ്ങളാണ് നിര്‍ണായകമായത്. നീണ്ട 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റില്‍ താരത്തിന് അവസരം ലഭിക്കുന്നത്. കരുണിന്റെ വരവ് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങള്‍ക്ക് പ്രചോദാനമാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ ഒരിക്കലും അടയില്ല. ഗൗതം ഗംഭീര്‍ പറഞ്ഞു.
 
കൗണ്ടി ക്രിക്കറ്റില്‍ കുറച്ച് കാലം കളിച്ചിട്ടുള്ള കരുണിന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. അദ്ദേഹം ഇവിടെ വന്ന് ഇന്ത്യന്‍ എ ടീമിനായി ഇരട്ടസെഞ്ചുറി നേടി. ഇത്തരം പര്യടനങ്ങളില്‍ മികച്ച ഫോമിലുള്ള കളിക്കാര്‍ ഉള്ളത് എപ്പോഴും നല്ലതാണ്.ഒന്നോ രണ്ടോ മത്സരങ്ങള്‍ നോക്കി മാത്രം ഒരാളെ വിലയിരുത്തില്ല. ധാരാളം റണ്‍സ് നേടിയാണ് കരുണ്‍ ടീമിലെത്തിയത്. അദ്ദേഹം കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. അങ്ങനെ അദ്ദേഹത്തിന് ഇവിടെ തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനാകും. ഗംഭീര്‍ പറഞ്ഞു.
 
2023,2024 സീസണുകളില്‍ നോര്‍ത്താംപ്ടണ്‍ ഷെയറിനായി കളിച്ചിട്ടുള്ള കരുണ്‍ 10 മത്സരങ്ങളിലായി ഇരട്ടസെഞ്ചുറി ഉള്‍പ്പടെ 52.57 ശരാശരിയില്‍ 736 റണ്‍സ് നേടിയിരുന്നു. രഞ്ജിയില്‍ വിദര്‍ഭയെ ചാമ്പ്യന്മാരാക്കുന്നതില്‍ കരുണിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റിലെ 16 ഇന്നിങ്ങ്‌സുകളില്‍ നിന്നും 53.93 ശരാശരിയില്‍ 863 റണ്‍സാണ് താരം നേടിയത്. ഇതില്‍ 4 സെഞ്ചുറികളും 2 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Lionel Messi: 'ദി ലാസ്റ്റ് ഡാന്‍സ്' കരഞ്ഞ് മെസി (വീഡിയോ)

Lionel Messi: അര്‍ജന്റീന മണ്ണില്‍ മെസിയുടെ അവസാന മത്സരം? വെനസ്വേലയ്‌ക്കെതിരെ ഇരട്ടഗോള്‍

Sanju Samson: എന്ത് ചെയ്താലും റിലീസ് ചെയ്തെ പറ്റു,നിലപാടിൽ ഉറച്ച് സഞ്ജു

കോലിയ്ക്കെന്താ ഇത്ര പ്രത്യേകത, സൂപ്പർ താരത്തിന് മാത്രമായി ലണ്ടനിൽ ഫിറ്റ്നസ് ടെസ്റ്റ്, ബിസിസിഐ നടപടി വിവാദത്തിൽ

India vs Bahrain AFC qualifiers: അണ്ടർ 23 ഏഷ്യാ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ശക്തരായ ബഹ്റൈനെ തകർത്ത് ഇന്ത്യൻ ചുണക്കുട്ടികൾ, ഗോളടിച്ച് മലയാളി താരവും

അടുത്ത ലേഖനം
Show comments