Publish Date: Fri, 17 Jul 2020 (14:20 IST)
Updated Date: Fri, 17 Jul 2020 (14:28 IST)
അടുത്ത ഓസീസ് പര്യടനത്തിൽ ഇന്ത്യ ഓസീസിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് മുൻ ഇന്ത്യൻ ഓപ്പണിംഗ് താരം ഗൗതം ഗംഭീർ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യമാധ്യമവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ഏത് ടീമിനെയും ഏത് സാഹചര്യത്തെയും നേരിടാൻ മികവുള്ള ഫാസ്റ്റ് ബൗളർമാർ നമുക്കുണ്ട്. കൂടാതെ കഴിഞ്ഞ തവണ വിജയം സ്വന്തമാക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് നമ്മൾ അങ്ങോട്ട് പോകുന്നത് എന്നതിനാൽ ഓസീസിന് കൂടുതൽ വെള്ളുവിളി ഉയർത്താൻ പറ്റുമെന്നും ഗംഭീർ പറയുന്നു.