Webdunia - Bharat's app for daily news and videos

Install App

ഗംഭീറിനെന്തോ പ്രശ്‌നമുണ്ട്, വീണ്ടും കൊമ്പുകോർത്ത് ഷാഹിദ് അഫ്രീദി

Webdunia
ഞായര്‍, 19 ജൂലൈ 2020 (15:30 IST)
ക്രിക്കറ്റ് മൈതാനത്തിനകത്തും പുറത്തും ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പാക്കിസ്ഥാന്റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും തമ്മിലുള്ള വാക്പോരാട്ടങ്ങൾ ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. അഫ്രീദി ഒരിടയ്‌ക്ക് ഇന്ത്യാ വിരുദ്ധ പ്രസ്‌താവനകൾ കൂടി നടത്തിയതോടെ ഇരുവരും തമ്മിലുള്ള അകലം വർധിക്കുകയും ചെയ്തിരുന്നു.
 
ഇപ്പോളിതാ ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും ഗംഭീറിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്രീദി. ഗംഭീർ എന്ന ക്രിക്കറ്ററെ ഇഷ്ടമാണെങ്കിലും ഗംഭീർ എന്ന മനുഷ്യന് എന്തോ പ്രശ്‌നമുണ്ടെന്നാണ് അഫ്രീദിയുടെ പുതിയ വിമർശനം.പാക്ക് ടിവി അവതാരക സൈനാബ് അബ്ബാസുമായുള്ള അഭിമുഖത്തിനിടെയാണ് അഫ്രീദിയുടെ വെളിപ്പെടുത്തൽ.
 
2009-2011 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ മെന്റല്‍ കണ്ടിഷനിങ് പരിശീലകനായിരുന്ന പാഡി അപ്ടണ്‍ ഇന്ത്യന്‍ ടീമില്‍ താന്‍ കണ്ട ഏറ്റവും ദുര്‍ബലന്‍ ഗൗതം ഗംഭീറായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇത് ചൂണ്ടികാണിച്ച് ഗംഭീറിന് പ്രശ്‌നങ്ങൾ ഉള്ളതായി ടീം ഫിസിയോ തന്നെ പറഞ്ഞിരുന്നെന്നും അഫ്രീദി അഭിമുഖത്തിനിടെ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments