ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി നേടാനാകും, എന്നാൽ രോഹിത്തും കോലിയും വിചാരിക്കണം: മുത്തയ്യ മുരളീധരൻ

അഭിറാം മനോഹർ
ചൊവ്വ, 11 ഫെബ്രുവരി 2025 (12:20 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്പിന്നര്‍മാരുടെ പ്രകടനമാകും ടീമുകളുടെ മുന്നേറ്റത്തെ നിശ്ചയിക്കുന്നതെന്ന് ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. ഇന്ത്യ കപ്പടിക്കണമെങ്കില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഫോമിലെത്തേണ്ടത് ആവശ്യമാണെന്നും മുരളീധരന്‍ പറഞ്ഞു. ഉപഭൂഖണ്ഡത്തില്‍ കളി നടക്കുന്നതിനാല്‍ പാകിസ്ഥാനും ഇന്ത്യയും മറ്റ് ടീമുകള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
 
അതേസമയം ഇത്തവണ ഏഷ്യന്‍ ടീമുകളാകും സെമിയിലെത്തുകയെന്ന് പാക് മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍ വ്യക്തമാക്കി. ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ക്കൊപ്പം അഫ്ഗാനിസ്ഥാനും സെമിഫൈനല്‍ സാധ്യതകളുണ്ടെന്നാണ് അക്തറ് പറയുന്നത്. 2023ലെ ഏകദിന ലോകകപ്പില്‍ ഓസീസിനെ അട്ടിമറിക്കുന്നതിന് അടുത്തെത്തിയ അഫ്ഗാന്‍ ആറാമതായാണ് ഫിനിഷ് ചെയ്തതെങ്കിലും നേരിയ വ്യത്യാസത്തിലാണ് സെമിഫൈനല്‍ ബെര്‍ത്ത് നഷ്ടപ്പെടുത്തിയത്.  അക്തര്‍ പ്രവചിക്കുന്ന പോലെ ഇന്ത്യയും പാകിസ്ഥാനും സെമിയിലെത്തുകയാണെങ്കില്‍ ന്യൂസിലന്‍ഡും ബംഗ്ലാദേശുമാകും ഗ്രൂപ്പില്‍ പുറത്താവുക. അഫ്ഗാന്‍ സെമിയിലെത്തുകയാണെങ്കില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളില്‍ ഒന്നാകും സെമിയിലെത്തുന്ന നാലാമത്തെ ടീം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അഭിഷേകിന് 32 പന്തിൽ സെഞ്ചുറി, 51 പന്തിൽ അടിച്ചെടുത്തത് 148 റൺസ്!, മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബ് അടിച്ചെടുത്തത് 310 റൺസ്

രോഹിത്തും കോലിയും ലോകകപ്പിൽ കളിക്കണം, പിന്തുണയുമായി മോർണെ മോർക്കൽ

അടുത്ത ലേഖനം
Show comments