Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

T20 Worldcup: പാകിസ്ഥാനെ തോൽപ്പിക്കാൻ പാകിസ്ഥാനെ സാധിക്കുമായിരുന്നുള്ളു, അതവർ ഭംഗിയായി ചെയ്തു

pakistan, Worldcup

അഭിറാം മനോഹർ

, തിങ്കള്‍, 10 ജൂണ്‍ 2024 (12:49 IST)
ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ നേരിട്ട ദയനീയമായ തോല്‍വിയില്‍ പാകിസ്ഥാന്‍ ടീമിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങള്‍. മത്സരത്തിന്റെ ഏറിയ പങ്കും പാകിസ്ഥാന് മുന്‍തൂക്കമുണ്ടായിരുന്ന മത്സരത്തില്‍ 6 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ അവരുടെ രണ്ടാമത്തെ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യന്‍ ആരാധകര്‍ പോലും കരുതിയ ഇടത്ത് നിന്നായിരുന്നു പാകിസ്ഥാന്റെ തകര്‍ച്ച. ജസ്പ്രീത് ബുമ്രയുടെ മികച്ച പ്രകടനം ഇതിന് കാരണമായെങ്കില്‍ കൂടിയും പാകിസ്ഥാന്റെ സമീപനം തന്നെയായിരുന്നു പാകിസ്ഥാന്‍ തോല്‍വിയുടെ പ്രധാനകാരണം.
 
ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗാണ് പാകിസ്ഥാന്‍ ടീമിനെ കണക്കറ്റ് പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ബുമ്രയുടെ മികച്ച പ്രകടനം ഉണ്ടായിരുന്നെങ്കിലും പാകിസ്ഥാന്‍ തന്നെയാണ് അവരെ തോല്‍പ്പിച്ചതെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ സംവാദത്തിനിടെ സെവാഗ് പറഞ്ഞു. പാകിസ്ഥാന്‍ അപ്രവചനീയമായ ടീമാണെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ ഈ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് മാത്രമെ സാധിക്കുമായിരുന്നുള്ളു. അതവര്‍ വൃത്തിയായി ചെയ്തു. സെവാഗ് പരിഗസിച്ചു.
 
 അതേസമയം ഭൂഖണ്ഡം വേറെയാണെങ്കിലും റിസള്‍ട്ട് എന്നത്തെയും പോലെ തന്നെ എന്നാണ് പാകിസ്ഥാനെ കുത്തികൊണ്ട് ഇതിഹാസതാരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എക്‌സില്‍ കുറിച്ചത്. ബൗളര്‍മാരാണ് മത്സരം വിജയിപ്പിച്ചതെന്നും സച്ചിന്‍ കുറിച്ചു. അതേസമയം ഇന്ത്യന്‍ വിജയത്തിന് പിന്നില്‍ രോഹിത് എന്ന നായകന്റെ ബുദ്ധി പ്രകടമായിരുന്നെന്നും മികച്ച ബൗളിംഗ് ചെയ്ഞ്ചുകളായിരുന്നു ഇന്ത്യ നടത്തിയതെന്നും ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗ് കുറിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

What is drop-in pitches, T20 World Cup 2024: ബാറ്റിങ് വെടിക്കെട്ട് കാണാന്‍ ഉറക്കം കളഞ്ഞവര്‍ക്കെല്ലാം നിരാശ; വില്ലനായത് ഡ്രോപ്പ് ഇന്‍ പിച്ചുകള്‍ !