Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Shivam Dube: ഐപിഎല്ലിലെ നാല് സിക്‌സ് കണ്ട് ടീമിലെടുത്താല്‍ ഇങ്ങനെയിരിക്കും ! ദുബെ പ്ലേയിങ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് ആരാധകര്‍

ഐപിഎല്‍ ആദ്യ പാദത്തിലെ ഫോം കണ്ടാണ് ദുബെയെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്

Shivam Dube

രേണുക വേണു

, തിങ്കള്‍, 10 ജൂണ്‍ 2024 (10:56 IST)
Shivam Dube

Shivam Dube: ശിവം ദുബെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ആരാധകര്‍. ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ദുബെ മോശം പ്രകടനമാണ് നടത്തിയത്. നിര്‍ണായക സമയത്ത് ബാറ്റ് ചെയ്യാനെത്തിയ ദുബെ ഒന്‍പത് പന്തുകളില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. മാത്രമല്ല പാക്കിസ്ഥാന്റെ സ്റ്റാര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്റെ ക്യാച്ച് ദുബെ നഷ്ടപ്പെടുത്തുകയും ചെയ്തു. കളിയില്‍ ഒരുതരത്തിലും ഇംപാക്ട് ഉണ്ടാക്കാന്‍ ദുബെയ്ക്ക് സാധിക്കുന്നില്ലെന്നും പ്ലേയിങ് ഇലവനില്‍ ഇനിയും അവസരം നല്‍കരുതെന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. 
 
ഐപിഎല്‍ ആദ്യ പാദത്തിലെ ഫോം കണ്ടാണ് ദുബെയെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ലോകകപ്പ് ടീമില്‍ എത്തിയതിനു ശേഷം ഐപിഎല്ലില്‍ അടക്കം ദുബെ മോശം പ്രകടനമാണ് നടത്തിയത്. മേയ് മാസം മുതലുള്ള ദുബെയുടെ ടി20 പ്രകടനങ്ങള്‍ പരിഗണിച്ചാല്‍ ഒരു കളിയില്‍ പോലും 25 റണ്‍സിന് കൂടുതല്‍ സ്‌കോര്‍ ചെയ്തിട്ടില്ല. മാത്രമല്ല രണ്ട് തവണ ഡക്കിനും രണ്ട് തവണ രണ്ടക്കം കാണാതെയും പുറത്തായി. മേയ് മാസം മുതല്‍ ഇതുവരെ ദുബെ എട്ട് ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നേടാനായത് വെറും 63 റണ്‍സ് മാത്രം ! 
 
ലോകകപ്പിലെ രണ്ട് കളികളിലും ദുബെ ബോള്‍ എറിഞ്ഞിട്ടില്ല. ബൗളിങ് കൂടി ചെയ്യാത്ത പക്ഷം ദുബെ പ്ലേയിങ് ഇലവനില്‍ തുടരുന്നത് ഇന്ത്യക്ക് യാതൊരു ഗുണവും ചെയ്യില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ കളിക്കുന്ന പോലെ ദുബെയ്ക്ക് വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നില്ല. ലോകകപ്പ് കളിക്കാന്‍ ദുബെയേക്കാള്‍ യോഗ്യന്‍ റിങ്കു സിങ് ആയിരുന്നെന്നും ആരാധകര്‍ പറയുന്നു. ഐപിഎല്ലിലെ മാത്രം പ്രകടനം നോക്കി ടീം സെലക്ഷന്‍ നടത്തുന്നത് ബിസിസിഐ ഇനിയെങ്കിലും മാറ്റണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Suryakumar Yadav: ഇനിയും അങ്ങനെ വിളിച്ച് ഡിവില്ലിയേഴ്‌സിനെ നാണം കെടുത്തരുത് ! പാക്കിസ്ഥാനെ കണ്ടാല്‍ കവാത്ത് മറക്കുന്ന സൂര്യകുമാര്‍