Webdunia - Bharat's app for daily news and videos

Install App

അപ്രതീക്ഷിതമായി പുതിയ ടി20 പരമ്പര, സഞ്ജുവിന് വീണ്ടും അവസരം ഒരുങ്ങിയേക്കും

അഭിറാം മനോഹർ
ബുധന്‍, 7 ഫെബ്രുവരി 2024 (11:47 IST)
ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് പിന്നാലെ മറ്റൊരു പരമ്പര കൂടി കളിക്കാന്‍ തീരുമാനിച്ച് ബിസിസിഐ. സിംബാബ്‌വെയില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാകും ലോകകപ്പിന് പിന്നാലെ ഇന്ത്യ കളിക്കുക. ജൂലൈ 6 മുതല്‍ 14 വരെയുള്ള തീയ്യതികളിലായിരിക്കും മത്സരങ്ങള്‍. ലോകകപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന പരമ്പരയായതിനാല്‍ തന്നെ സീനിയര്‍ താരങ്ങളില്ലാതെ ഐപിഎല്ലില്‍ തിളങ്ങുന്ന യുവതാരങ്ങള്‍ക്കായിരിക്കും പരമ്പരയില്‍ അവസരം ലഭിക്കുക.
 
ജൂണില്‍ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് ടി20 ലോകകപ്പ് നടക്കുന്നത്. ലോകകപ്പിന് മുന്‍പ് മറ്റ് ടി20 പരമ്പരകളിലൊന്നും ഇന്ത്യ കളിക്കുന്നില്ല. ഐപിഎല്‍ കളിച്ച ശേഷം താരങ്ങള്‍ നേരിട്ട് ടി20 ലോകകപ്പിനായി പോകും. ഐപിഎല്ലിലെ പ്രകടനങ്ങള്‍ കൂടി വിലയിരുത്തിയാകും ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം. ഇഷാന്‍ കിഷന്‍ സജീവ സാന്നിധ്യമല്ലെങ്കിലും ടി20 ടീമില്‍ സഞ്ജുവിന് പകരം ജിതേഷ് ശര്‍മയെത്താനാണ് സാധ്യതയധികവും. മധ്യനിരയില്‍ മാത്രമാണ് ഇന്ത്യന്‍ ടി20 ടീമില്‍ അവസരമുള്ളത്. ഇത് മുന്‍നിര്‍ത്തി കെ എല്‍ രാഹുല്‍,സഞ്ജു എന്നിവര്‍ ഐപിഎല്ലില്‍ മധ്യനിരയില്‍ കളിക്കാന്‍ സാധ്യത കൂടുതലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments