Webdunia - Bharat's app for daily news and videos

Install App

മടങ്ങിവരവ് 2 വർഷങ്ങൾക്ക് ശേഷം, ആദ്യ പരമ്പര തന്നെ ധാരാളം, റാങ്കിങ്ങിൽ 108 സ്ഥാനം മുന്നേറി ദിനേശ് കാർത്തിക്

Webdunia
ബുധന്‍, 22 ജൂണ്‍ 2022 (21:19 IST)
രാജ്യാന്തര ക്രിക്കറ്റിലെ തിരിച്ചുവരവിൽ എഴുതിതള്ളിയവർക്കുള്ള മറുപടി നൽകികൊണ്ടാണ് 37കാരനായ ദിനേശ് കാർത്തിക് ഇന്ത്യൻ ടീമിലെ തൻ്റെ സാന്നിധ്യം ഉറപ്പിച്ചത്. കരിയർ അവസാനിച്ചു എന്ന് ആരാധകർ വിധി എഴുതിയ ഇടത്ത് നിന്ന് വളരെ പെട്ടെന്നാണ് ലോകക്രിക്കറ്റിലെ അപകടകാരിയായ ഫിനിഷർ എന്ന നിലയിലേക്ക് മാസങ്ങൾക്കുള്ളിൽ ദിനേശ് കാർത്തിക് വളർന്നത്.
 
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം തിരിച്ചെത്തിയ ആദ്യ പരമ്പരയിലെ പ്രകടനത്തോടെ ടി20 റാങ്കിങ്ങിൽ 108 സ്ഥാനം മുന്നേറിയിരിക്കുകയാണ് താരം. നിലവിൽ 87ആം സ്ഥാനത്താണ് കാർത്തിക്. ഇക്കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനമായിരുന്നു കാർത്തികിന് ഇന്ത്യൻ ടീമിൽ സ്ഥാനം നേടികൊടുത്തത്.
 
സൗത്താഫ്രിക്കക്കെതിരായ നാലാം ടി20യിൽ 27 പന്തിൽ നിന്നും 55 റൺസാണ് കാർത്തിക് അടിച്ചെടുത്തത്. 9 ബൗണ്ടറികളും 2 സിക്സുമടങ്ങുന്നതായിരുന്നു താരത്തിൻ്റെ ഇന്നിങ്ങ്സ്. സൗത്താഫ്രിക്കയ്ക്കെതിരായ പ്രകടനത്തോടെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലും കാർത്തിക് ഇടം പിടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

ഇന്ത്യയുടെ രവി "ചന്ദ്രനും, ഇന്ദ്രനും": വിരമിച്ചാൽ മാത്രമെ 2 പേരുടെയും മൂല്യമറിയു എന്ന് ദിനേഷ് കാർത്തിക്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments