Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

23 വർഷത്തെ കരിയറിൽ ആദ്യം!, ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ എടിപി റാങ്കിങ്ങിൽ നിന്നും പുറത്തേക്ക്

23 വർഷത്തെ കരിയറിൽ ആദ്യം!, ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ എടിപി റാങ്കിങ്ങിൽ നിന്നും പുറത്തേക്ക്
, ബുധന്‍, 22 ജൂണ്‍ 2022 (15:26 IST)
തൻ്റെ 23 വർഷക്കാലത്തെ കരിയറിൽ ആദ്യമായി ഇതിഹാസ താരം റോജർ ഫെഡറർ എടിപി റാങ്കിങ്ങിൽ നിന്നും പുറത്തേക്ക്. പരിക്ക് കാരണം ദീർഘനാളായി ടെന്നീസ് കോർട്ടിൽ നിന്നും വിട്ടുനിൽക്കുന്നതാണ് താരത്തിന് തിരിച്ചടിയായത്. അടുത്തയാഴ്ച പുതിയ റാങ്കിങ്ങ് വരുമ്പോൾ ആദ്യ നൂറിൽ നിന്നും താരം പുറത്താകും.
 
മറ്റൊരു വിമ്പിൾഡൺ കിരീടം കൂടി നേടി പുൽകോർട്ടിൽ സമാനതകളില്ലാത്ത ഇതിഹാസമായി ഫെഡററിനെ കാണാനാണ് ആരാധകർ ആഗ്രഹിക്കുന്നത്. എട്ട് തവണ വിമ്പിൾഡൺ നേടിയ താരത്തിൻ്റെ പേരിൽ തന്നെയാണ് നിലവിൽ ഈ റെക്കോർഡുള്ളത്.നാല്‍പ്പതുകാരനായ ഫെഡറര്‍ നിലവില്‍ ലോകറാങ്കിങ്ങില്‍ 96-ാം സ്ഥാനത്താണ്. അടുത്തയാഴ്ച പുതിയ റാങ്കിങ്ങ് നിലവിൽ വരുമ്പോൾ 23 വർഷ കരിയറിൽ ആദ്യമായി താരം 100ആം റാങ്കിന് താഴെയെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവിന് ആശ്വാസം, അയർലൻഡിനെതിരെ കളിച്ചില്ലെങ്കിൽ ഇംഗ്ലണ്ടിൽ അവസരം, ടീമിൽ നിലനിർത്തിയേക്കും