Publish Date: Mon, 31 Oct 2022 (14:35 IST)
Updated Date: Mon, 31 Oct 2022 (14:45 IST)
ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതിനു പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്കിന് അടുത്ത മത്സരങ്ങള്‍ നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കളിക്കിടെ കാര്‍ത്തിക്കിന് പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് അവസാന അഞ്ച് ഓവറില്‍ ഇന്ത്യക്ക് വേണ്ടി കീപ്പ് ചെയ്തത് റിഷഭ് പന്ത് ആണ്. കാര്‍ത്തിക്ക് പരുക്കില്‍ നിന്ന് മുക്തനാകാന്‍ ഏതാനും ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ കാര്‍ത്തിക്കിന് പകരം പന്ത് അടുത്ത മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറാകും.