Webdunia - Bharat's app for daily news and videos

Install App

അപമാനത്തിന് പലിശയടക്കം വീട്ടണം, ഡൽഹി -ഹൈദരാബാദ് മത്സരത്തിൽ എല്ലാ കണ്ണുകളും വാർണറിൽ

Webdunia
വ്യാഴം, 5 മെയ് 2022 (13:04 IST)
ഇന്ന് നടക്കുന്ന ഹൈദരാബാദ് ഡൽഹി പോരാട്ടത്തിൽ ആരാധകർ ഉറ്റുനോക്കുന്നത് ഓസീസ് താരം ഡേവിഡ് വാർണറുടെ പ്രകടനം. 
ഐപിഎല്ലിൽ അപമാനിതനായി പുറത്തുവിട്ടത്തിന്റെ കണക്ക് ഡേവിഡ് വാർണർ ഇന്ന് കളിക്കളത്തിൽ തീർക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഹൈദരാബാദിന്റെ എക്കാലത്തെയും മികച്ച താരമായിരുന്നെങ്കിലും ടീമിൽ പോലും ഇടമില്ലാതെ അപമാനിതനായിട്ടായിരുന്നു ഹൈദരാബാദിൽ നിന്നുമുള്ള വാർണറുടെ മടക്കം.
 
ഓറഞ്ച് ആര്‍മിക്കായി 95 കളിയിൽ 4014 റൺസടിച്ചുകൂട്ടിയ ഡേവിഡ് വാര്‍ണര്‍ ക്രീസിന് പുറത്ത് ആരാധകരുടെ മനസ്സിലും ഇഷ്ടതാരമാണ്. 2014 മുതൽ തുടർച്ചയായി ആറ് സീസണുകളിൽ ഹൈദരാബാദിനായി 500 റൺസിന് മുകളിൽ കണ്ടെത്തിയെങ്കിലും ഒരൊറ്റ മോശം സീസണിനെ തുടർന്ന് താരം പുറത്താവുകയായിരുന്നു.
 
ടീം മാനേജ്‌മെന്റിൽ നിന്നും മുറിവേറ്റ വാർണർ പഴയ ടീമിനെതിരെ ഇന്ന് വീണ്ടും കളിക്കുമ്പോൾ തന്നെ അപമാനിതനാക്കിയതിന്റെ കണക്കുകൾ എണ്ണി എണ്ണി ചോദിക്കുമെന്നാണ് ക്രിക്കറ്റ് ലോകവും കരുതുന്നത്. ഹൈദരാബാദ് കൈവിട്ടതിന് ശേഷമുള്ള ആദ്യ പോരില്‍ ഓറഞ്ച് പടയ്‌ക്കെതിരെ റാഷിദ് ഖാന്‍ ഗുജറാത്തിന്‍റെ വിജയശിൽപ്പിയായിരുന്നു. സമാനമായ ഒരു പ്രകടനമാണ് ഡേവിഡ് വാർണറിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments