Publish Date: Tue, 06 Jul 2021 (22:06 IST)
Updated Date: Tue, 06 Jul 2021 (22:09 IST)
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യക്കും ഇംഗ്ലണ്ടിനും അഭിമാന പോരാട്ടമായ അഞ്ച് മത്സര പരമ്പര ആഗസ്റ്റ് നാലിനാണ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ഓപ്പണിങ് താരമായ ശുഭ്‌മാൻ ഗില്ലിന് പരിക്കേറ്റതൊടെ പകരം ആരായിരിക്കും ഓപ്പണിങ്ങിൽ ഇറങ്ങുക എന്ന ചോദ്യമാണ് ഇന്ന് ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുന്നത്.
കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ഓപ്പണര്‍മാരായി ടീമിലുണ്ട്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം രാഹുലിന് ഇന്ത്യ മുൻതൂക്കം നൽകുമെന്നാണ് അറിയുന്നത്.എന്നാൽ ഓപ്പണർ എന്ന നിലയിൽ മികച്ച റെക്കോർഡുള്ള മായങ്ക് അഗർവാളിനെ ഇന്ത്യൻ മാനേജ്‌മെന്റ് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ പാകിസ്‌താൻ സ്പിന്നർ ഡാനിഷ് കനേരിയ.
മായങ്ക് അഗർവാൾ കളിക്കുന്ന രീതിവെച്ച് തീര്‍ച്ചയായും അവന് അവസരം ലഭിക്കേണ്ടതായുണ്ട്. ടീം മാനേജ്‌മെന്റ് അവന്റെ പ്രതിഭ മനസിലാക്കിയോ എന്നതില്‍ എനിക്ക് സംശയമുണ്ട്. കനേരിയ പറഞ്ഞു.