Webdunia - Bharat's app for daily news and videos

Install App

Kohli vs Anderson: വീണ്ടും കോലിയും ആൻഡേഴ്സണും നേർക്കുനേർ? മൂന്നാം ടെസ്റ്റിൽ കാത്തിരിക്കുന്നതെന്ത്?

അഭിറാം മനോഹർ
ബുധന്‍, 7 ഫെബ്രുവരി 2024 (18:00 IST)
Kohli and Anderson
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ വിരാട് കോലി ടീമിൽ തിരിച്ചെത്തുകയാണെങ്കിൽ ആരാധകർ സാക്ഷിയാകുക വീണ്ടുമൊരു കോലി ആൻഡേഴ്സൺ പോരിന്. അവസാന 3 ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ 2 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. മൂന്നാം ടെസ്റ്റിൽ കോലി ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോലി തിരിച്ചെത്തുകയാണെങ്കിൽ ആരാധകരെ ആവേശത്തിലെത്തിച്ച പഴയ ആൻഡേഴ്സൺ- കോലി പോരാട്ടത്തിൻ്റെ ഓർമകളാകും മത്സരം സമ്മാനിക്കുക.
 
ടെസ്റ്റ് ക്രിക്കറ്റിൽ 25 മത്സരങ്ങളിൽ 7 തവണയാണ് ആൻഡേഴ്സൺ കോലിയെ പുറത്താക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 37 മത്സരങ്ങളിൽ 10 തവണ കോലിയെ പുറത്താക്കാൻ ആൻഡേഴ്സണായിട്ടുണ്ട്. ഈ പരമ്പര ശരിക്കും മിസ് ചെയ്യുന്നത് കോലി ആൻഡേഴ്സൺ പോരാട്ടമാണെന്നാണ് മുൻ ഇംഗ്ലണ്ട് നായകനായ നാസർ ഹുസൈൻ പറയുന്നത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ 10 ഇന്നിങ്ങ്സുകളിൽ നിന്നും വെറും 134 റൺസായിരുന്നു കോലിയ്ക്ക് കണ്ടെത്താനായത്. സീരീസിൽ അഞ്ച് തവണയാണ് രണ്ടക്കം കടക്കാനാകാതെ കോലി പുറത്തായത്.
 
 പര്യടനത്തിൽ നാല് തവണയും കോലിയെ പുറത്താക്കിയത് ആൻഡേഴ്സൺ ആയിരുന്നു. 2014ൽ കോലിയെ നിഷ്പ്രഭനാക്കാൻ ആൻഡേഴ്സണ് സാധിച്ചിരുന്നെങ്കിലും 4 വർഷത്തിന് ശേഷം ഇംഗ്ലണ്ടിൽ വീണ്ടും ടെസ്റ്റ് മത്സരങ്ങൾക്കായി എത്തിയ കോലി ബാറ്റ് കൊണ്ട് താരത്തിന് മറുപടി നൽകിയിരുന്നു. എഡ്ജ്ബാസ്റ്റണിൽ നേടിയ 149 റൺസ് ഉൾപ്പടെ 593 റൺസാണ് പരമ്പരയിൽ കോലി അടിച്ചുകൂട്ടിയത്. 2 സെഞ്ചുറിയും 3 അർധസെഞ്ചുറിയും ഉൾപ്പടെയായിരുന്നു ഇത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments