Webdunia - Bharat's app for daily news and videos

Install App

അനന്തപുരിയിലേക്ക് ക്രിക്കറ്റും; തിരുവനന്തപുരത്ത് ടീം ഇന്ത്യയുടെ ട്വന്റി- 20 മത്സരം പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് ടീം ഇന്ത്യയുടെ ട്വന്റി- 20 മത്സരം പ്രഖ്യാപിച്ചു

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (18:09 IST)
കൊച്ചിക്ക് പുറമേ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. കൊല്‍ക്കത്തയില്‍ ഇന്ന് ചേർന്ന ബിസിസിഐ യോഗമാണ് കാര്യവട്ടത്തിന് രാജ്യാന്തര ട്വന്‍റി-20 അനുവദിച്ചത്.

ഇന്ത്യ–ശ്രീലങ്ക ട്വന്റി20 മൽസരത്തിനാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുക. ഡിസംബർ 20നാണ് മൽസരം.
ഇതാദ്യമായാണ് കേരളത്തില്‍ ഒരു ട്വന്റി- 20 മത്സരം നടക്കുന്നത്. ഈ സീസണിൽ ഇന്ത്യ ഓസ്ട്രേലിയ, ന്യൂസിലാന്റ്, ശ്രീലങ്ക എന്നിവരുമായി ഇന്ത്യയിൽ പരമ്പര കളിക്കുന്നുണ്ട്.  

ഗ്രീൻഫീൽഡിലും അസമിലെ ബരസ്പാറ സ്റ്റേഡിയത്തിലും ടെസ്റ്റ് മത്സരം നടത്താനുള്ള സാങ്കേതിക അനുമതി ബിസിസിഐ സംഘം നേരത്തേ നൽകിയിരുന്നു. 240 കോടി ചെലവിട്ട് നിർമിച്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 50,​000 പേർക്ക് കളി കാണാനാവും.

ദേശീയ ഗെയിംസിനു ശേഷം പിന്നീട് മത്സരങ്ങളൊന്നും നടന്നിരുന്നില്ല. പിന്നീട് സ്‌റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷൻ ഏറ്റെടുത്തു. തുടർന്ന് ബിസിസിഐയുടെ സാങ്കേതിക സമിതി പരിശോധന നടത്തി മത്സരങ്ങൾക്ക് അനുമതി നൽകുകയായിരുന്നു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments