Webdunia - Bharat's app for daily news and videos

Install App

ധോണിയോ, കോഹ്‌ലിയോ കേമന്‍ ?; സച്ചിനു പോലും നല്‍കാന്‍ സാധിക്കാത്ത ചോദ്യത്തിന് മറുപടിയുമായി രവി ശാസ്‌ത്രി രംഗത്ത്

ധോണിയോ, കോഹ്‌ലിയോ കേമന്‍ ?; സച്ചിനു പോലും നല്‍കാന്‍ സാധിക്കാത്ത ചോദ്യത്തിന് മറുപടിയുമായി രവി ശാസ്‌ത്രി രംഗത്ത്

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (16:33 IST)
മഹേന്ദ്ര സിംഗ് ധോണിയാണോ വിരാട് കോഹ്‌ലിയാണോ കേമന്‍ എന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യൻ ടീം പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ കഴിഞ്ഞാല്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് തുടർക്കഥയാക്കിയ താരമാണ്  കോഹ്‌ലി. ഇക്കാര്യത്തില്‍ അവനെപ്പോലെ മറ്റൊരു താരത്തെ കാണാന്‍ സാധിക്കുന്നില്ല. ക്രിക്കറ്റ് ലോകത്ത് അത്ഭുതങ്ങള്‍ തീര്‍ത്ത പല മഹാൻമാരായ താരങ്ങളും കളിച്ചതിന്റെ പകുതി മൽസരങ്ങൾക്കകം തന്നെ അവർക്കൊപ്പമെത്താൻ കോഹ്‌ലിക്ക് സാധിച്ചുവെന്നും ശാസ്ത്രി പറഞ്ഞു.

റെക്കോര്‍ഡുകള്‍ സ്വന്തമാക്കുകയും തകര്‍ക്കുകയും ചെയ്യുന്ന കോഹ്‌ലിയുടെ ഈ പോക്ക് എവിടെയെത്തുമെന്നതില്‍ ആകാംക്ഷയുണ്ട്. നായകമികവില്‍ അനുദിനം വളരുന്ന താരം കൂടിയാണ് അദ്ദേഹം. ഈ ഫോം തുടര്‍ന്നാല്‍ അവന്‍ ധോണിക്കൊപ്പം എത്തുമെന്നതില്‍ സംശയമില്ലെന്നും ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ പറഞ്ഞു.

ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച ക്യാപ്‌റ്റനാണ് ധോണി. ടെസ്‌റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കീഴില്‍ ടീം സ്വന്തമാക്കിയ നേട്ടങ്ങള്‍ മഹിയുടെ മഹത്വത്തിനു തെളിവാണ്. ലോകകപ്പ് നേട്ടത്തിനൊപ്പം മറ്റൊരു ട്വന്റി -20 ലോകകപ്പിൽ ടീമിനെ രണ്ടാം സ്ഥാനത്തെത്തിക്കാനും, മറ്റു രണ്ടു ട്വന്റി20 ലോകകപ്പുകളുടെയും ഒരു ഏകദിന ലോകകപ്പിന്റെയും സെമിയിലും ടീമിനെ എത്തിക്കാനും ധോണിക്ക് കഴിഞ്ഞുവെന്നും രവി ശാസ്ത്രി പറഞ്ഞു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments