Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘ഞാൻ വിരമിച്ചോ? എപ്പോ? ശെടാ ഞാനറിഞ്ഞില്ലല്ലോ?’ - വിരമിക്കൽ വാർത്ത തള്ളി ഗെയിൽ, അമ്പരന്ന് ക്രിക്കറ്റ് ലോകം

‘ഞാൻ വിരമിച്ചോ? എപ്പോ? ശെടാ ഞാനറിഞ്ഞില്ലല്ലോ?’ - വിരമിക്കൽ വാർത്ത തള്ളി ഗെയിൽ, അമ്പരന്ന് ക്രിക്കറ്റ് ലോകം
, വ്യാഴം, 15 ഓഗസ്റ്റ് 2019 (12:44 IST)
ഇന്ത്യയുമായുള്ള ഏകദിന മത്സരത്തിനു ശേഷം വിരമിക്കുമെന്നായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ശേഷം മാധ്യമങ്ങൾ വാർത്തയും നൽകി. വിരമിച്ചുവെന്ന് തന്നെ ക്രിക്കറ്റ് ലോകം മുഴുവൻ കരുതി.
 
മൂന്നാം ഏകദിനത്തില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തടിച്ച അദ്ദേഹം 41 പന്തില്‍ 72 റണ്‍സെടുത്ത് പുറത്തായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചതോടെ അവസാന മത്സരമാകും ഇതെന്ന് ആരാധകരും കരുതി. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് വിരമിക്കലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് യൂനിവേഴ്‌സല്‍ ബോസ്.
 
താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നു അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. വിന്‍ഡീസ് ക്രിക്കറ്റില്‍ തുടര്‍ന്നമുണ്ടാവുമോയെന്ന ചോദ്യത്തിന് അതെയെന്നും പുതിയൊരു അറിയിപ്പ് വരുന്നതു വരെ തുടരുമെന്നും ഗെയ്ല്‍ വ്യക്തമാക്കി. 
 
ഇന്നിങ്‌സിനു ശേഷം ഗെയ്‌ലിനെ ഇന്ത്യന്‍ താരങ്ങളെല്ലാം അഭിനന്ദിക്കുകയും ചെയ്തിരുന്നു. പുറത്തായി മടങ്ങുമ്പോള്‍ സ്റ്റേഡിയത്തിലെ കാണികള്‍ ആര്‍പ്പുവിളികളോടെയാണ് യാത്രയാക്കിയത്. ഇതോടെ ഗെയിൽ വിരമിക്കുകയാണെന്ന് ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു. എന്നാൽ, ഈ മുൻ‌വിധികളെയാണ് ഗെയിൽ ഇപ്പോൾ തള്ളിയിരിക്കുന്നത്. 
 
ഇംഗ്ലണ്ടില്‍ സമാപിച്ച കഴിഞ്ഞ ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കുമെന്നായിരുന്നു ഗെയ്ല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റിനിടെ അദ്ദേഹം ഈ തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയായിരിക്കും കരിയറിലെ അവസാനത്തേതെന്നു ഗെയ്ല്‍ അറിയിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂറ്റനടി നടത്തി ഗെയിൽ, പക്ഷേ പരമ്പര ഇന്ത്യ കൊണ്ടുപോയി