ഇന്ത്യ - വെസ്റ്റിൻഡീസ് മൂന്നാം ഏകദിനത്തോട് കൂടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്കെതിരെ പോര്‍ട്ട് ഓഫ് സ്പെയ്നില്‍ നടന്ന മൂന്നാം ഏകദിനമായിരുന്നു വെടിക്കെട്ട് താരം ക്രിസ് ഗെയിലിന്റെ അവസാന മത്സരം. ഗെയില്‍ ഏകദിനത്തില്‍ നിന്നും വിടപറഞ്ഞു.
ഇന്ത്യയ്ക്കെതിരെ നടന്ന മത്സരത്തിൽ 41 പന്തില്‍ നിന്ന് 72 റണ്‍സാണ് ഗെയ്ല്‍ നേടിയത്. അഞ്ച് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഗെയ്ലിന്റെ ഇന്നിങ്സ്. ഇന്ത്യക്കെതിരെ തന്നെയായിരുന്നു ഗെയിലിന്റെ തുടക്കവും. 1999ലായിരുന്നു അത്. വേഗത്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ താരവും ഗെയ്ലാണ്. 215 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 11 രാജ്യങ്ങള്‍ക്കെതിരെയും സെഞ്ചുറി നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഗെയ്ല്‍.
301 ഏകദിനങ്ങള്‍ കളിച്ച ഗെയ്ല്‍ 10480 റണ്‍സ് സ്വന്തമാക്കി. ഇതില്‍ 25 സെഞ്ചുറികളും 54 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 331 സിക്സും 1,128 സിക്സും ഉള്‍പ്പെടുന്നതാണ് ഗെയില്‍ന്റെ ഏകദിന കരിയര്‍.