Webdunia - Bharat's app for daily news and videos

Install App

ബു‌മ്ര പരിക്കിൽ നിന്നും തിരിച്ചെത്തിയതേയുള്ളു, ഇപ്പോളും ലോകോത്തര താരം: വില്ല്യംസൺ

അഭിറാം മനോഹർ
ബുധന്‍, 12 ഫെബ്രുവരി 2020 (13:21 IST)
ന്യൂസില‍ന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താനാവാത്തതിന്റെ പേരിൽ വലിയ വിമർശനമാണ് ഇന്ത്യയുടെ മുൻനിര ബൗളറായ ബു‌മ്രക്ക് നേരെ ഉയരുന്നത്. ക്രിക്കറ്റ് ആരാധകരിൽ നിന്നും ഇത്തരത്തിൽ ബു‌മ്രക്കെതിരെ ശക്തമാകുമ്പോൾ ബു‌മ്രയ്‌ക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് കിവീസ് നായകനായ കെയ്‌ൻ വില്ല്യംസൺ. പരമ്പരയിൽ വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും ബു‌മ്ര ഇപ്പോഴും ലോകോത്തരതാരം തന്നെയാണെന്ന് മത്സരശേഷം വില്യംസൺ പറഞ്ഞു.
 
ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റിലും ബുമ്ര ലോകോത്തരബൗളർ തന്നെയാണ്. പന്ത് കൈയിലെടുത്ത് റണ്ണപ്പ് തുടങ്ങിയാല്‍ ബുമ്ര എപ്പോഴും ഭീഷണിയാണ്. പരിക്കിൽ നിന്നും മോചിതനായി അദ്ദേഹം തിരിച്ചെത്തിയതെ ഉള്ളുവെന്ന കാര്യം പരിഗണിക്കണം. എന്റെ അഭിപ്രായത്തിൽ ബു‌മ്ര മനോഹരമായി തന്നെയാണ് പന്തെറിഞ്ഞത് വില്യംസൺ പറഞ്ഞു.
 
ഇന്ത്യക്കെതിരായുള്ള ഏകദിനപരമ്പര തൂത്തുവാരാനായത് വരാനിരിക്കുന്ന ടെസ്റ്റിൽ ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും പരിക്കേറ്റ ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസനും ടെസ്റ്റ് പരമ്പരയിൽ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും വില്യംസൺ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments