Publish Date: Wed, 02 Feb 2022 (08:20 IST)
Updated Date: Wed, 02 Feb 2022 (08:22 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് പന്തെറിയാന്‍ തനിക്ക് വെറുപ്പ് തോന്നിയിട്ടുണ്ടെന്ന് ഓസീസ് മുന്‍ പേസര്‍ ബ്രെറ്റ് ലീ. സച്ചിന് വളരെ നല്ല ബാറ്ററാണെന്നും സാങ്കേതികമായി ഏറെ മികവ് പുലര്‍ത്തിയിരുന്നെന്നും ബ്രെറ്റ് ലീ പറഞ്ഞു. അതുകൊണ്ടാണ് സച്ചിന് പന്തെറിയാന്‍ തനിക്ക് വെറുപ്പ് തോന്നിയിരുന്നതെന്നും ബ്രെറ്റ് ലീ വെളിപ്പെടുത്തി.
'സച്ചിന് പന്തെറിയാന്‍ എനിക്ക് വെറുപ്പ് തോന്നിയിട്ടുണ്ട്. കാരണം അദ്ദേഹം വളരെ നല്ല കളിക്കാരനാണ്. സാങ്കേതികമായി ഏറെ മികവ് പുലര്‍ത്തിയിട്ടുണ്ട്,' ബ്രെറ്റ് ലീ പറഞ്ഞു.
ടെസ്റ്റിലും ഏകദിനത്തിലുമായി 14 തവണയാണ് ബ്രെറ്റ് സച്ചിനെ പുറത്താക്കിയത്.
ലോകം കണ്ട ഏറ്റവും നല്ല ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ് ആണെന്ന് ബ്രെറ്റ് ലീ പറഞ്ഞു. ' കാലിസ് ആണ് ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍. അതില്‍ സംശയമൊന്നും ഇല്ല. എക്കാലത്തേയും മികച്ച ക്രിക്കറ്ററാണ് അദ്ദേഹം,' ബ്രെറ്റ് ലീ പറഞ്ഞു.
രേണുക വേണു
Publish Date: Wed, 02 Feb 2022 (08:20 IST)
Updated Date: Wed, 02 Feb 2022 (08:22 IST)