4 വർഷങ്ങളുടെ ഇടവേള, ടി20 ടീമിലേക്ക് തിരിച്ചെത്തി ഭുവി, ന്യൂസിലൻഡ് സീരീസിൽ സഞ്ജുവും ടീമിൽ
ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ തിലക് വര്‍മ തന്നെയാകും ഉപനായകനായി തുടരുക.
Publish Date: Wed, 07 Oct 2026 (10:07 IST)
Updated Date: Wed, 07 Oct 2026 (10:03 IST)
ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തി ഭുവനേശ്വര്‍ കുമാര്‍. പരിചയസമ്പന്നനായ ഇന്ത്യന്‍ പേസര്‍ 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്. വരാനിരിക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകള്‍ കണക്കിലെടുത്ത് പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.
ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ തിലക് വര്‍മ തന്നെയാകും ഉപനായകനായി തുടരുക. ഒക്ടോബര്‍ 22നാണ് 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. അജിത് അഗാര്‍ക്കറുടെ ചീഫ് സെലക്ടര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇടക്കാല ചീഫ് സെലക്ടറെന്ന നിലയില്‍ പ്രഖ്യാന് ഓജയുടെ നേതൃത്വത്തിലാണ് സെലക്ഷന് കമ്മിറ്റി യോഗം ചേര്‍ന്നത്. അഞ്ച് ടി20, 5 ഏകദിനം, 2 ടെസ്റ്റ് മത്സരങ്ങള്‍ എന്നിവയാണ് പരമ്പരയിലുള്ളത്.
2022 നവംബറില്‍ അഡ്ലെയ്ദ് ഓവലില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 ലോകകപ്പ് സെമിഫൈനലിലാണ് 36കാരനായ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനമായി കളിച്ചത്. കഴിഞ്ഞ 2 ഐപിഎല്ലിലും ആര്‍സിബിക്കായി മിന്നുന്ന പ്രകടനമായിരുന്നു ഭുവനേശ്വര്‍ കുമാര്‍ നടത്തിയത്. ഈ പ്രകടനമാണ് താരത്തിന്റെ തിരിച്ചുവരവിന് വഴി തുറന്നത്. പരിക്ക് മൂലം പുറത്തായിരുന്ന വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ തിരിച്ചെത്തി. സഞ്ജു സാംസണും ഇഷാന് കിഷനുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. യുവതാരം വൈഭവ് സൂര്യവംശിയും ടീമിലുണ്ട്.
ALSO READ: ഇതൊരു സൂചനയാണ്; ഭുവി ലോകകപ്പ് ടീമിലേക്കും എത്തുമോ?
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക