Webdunia - Bharat's app for daily news and videos

Install App

നിങ്ങൾ കാട്ടിയ മാജിക് എന്താണെന്ന് ഞാൻ കണ്ടതാണ്, ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി നിർമാതാവ്

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (10:22 IST)
മലയാളി സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ ഹൊറര്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തൂവന്നിരുന്നു. 31 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ചിത്രം ഇന്നലെ പാക്കപ്പ് ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര.
 
പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്റെ കീഴിലുള്ള മറ്റൊരു ബാനറായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസാണ് സിനിമ നിര്‍മിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകളാണ് ഈ ബാനറില്‍ പുറത്തിറങ്ങുക. സിനിമയെ പറ്റി നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ 'നന്ദി മമ്മൂക്ക, എന്നെ വിശ്വസിച്ചതിനും ഭ്രമയുഗത്തിലൂടെ അങ്ങേയ്‌ക്കൊപ്പം മലയാളത്തിലെ എന്റെ ആദ്യ നിര്‍മ്മാണ സംരംഭത്തിനുള്ള അവസരം തന്നതിനും. ഈ ചിത്രത്തില്‍ അങ്ങ് കാട്ടിയ മാജിക് ഞാനും രാഹുലും കണ്ടതാണ്. മറക്കാനാവാത്ത ഈ അനുഭവം ഞങ്ങള്‍ മനസില്‍ എന്നും താലോലിക്കും. പ്രേക്ഷകര്‍ അത് ബിഗ് സ്‌ക്രീനില്‍ കാണുന്നതിനായുള്ള ഈ കാത്തിരിപ്പ് ദുസ്സഹം'. ചക്രവര്‍ത്തി രാമചന്ദ്ര കുറിച്ചു.
 
ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അര്‍ജുന്‍ അശോകന്‍,സിദ്ധാര്‍ഥ ഭരതന്‍,അമാന്‍ഡ ലിസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. കൊച്ചിയും ഒറ്റപ്പാലവുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments