Ben Stokes: സ്റ്റാര്‍ക്കിനുള്ള മറുപടി സ്റ്റോക്‌സ് കൊടുത്തു; ബാറ്റിങ്ങില്‍ ഫ്‌ളോപ്പായപ്പോള്‍ ബൗളിങ്ങില്‍ കസറി നായകന്‍

ഇംഗ്ലണ്ടിനു ഷോക്ക് കൊടുത്തത് മിച്ചല്‍ സ്റ്റാര്‍ക്കാണെങ്കില്‍ ഓസ്‌ട്രേലിയയ്ക്കുള്ള മറുപടി നായകന്‍ ബെന്‍ സ്റ്റോക്‌സിലൂടെ

രേണുക വേണു
വെള്ളി, 21 നവം‌ബര്‍ 2025 (16:16 IST)
Ben Stokes

Ben Stokes: ആഷസ് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം പെര്‍ത്തില്‍ വീണത് 19 വിക്കറ്റുകള്‍ ! ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 172 നു ഓള്‍ഔട്ട് ആയപ്പോള്‍ ആതിഥേയരായ ഓസ്‌ട്രേലിയ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് ! 
 
ഇംഗ്ലണ്ടിനു ഷോക്ക് കൊടുത്തത് മിച്ചല്‍ സ്റ്റാര്‍ക്കാണെങ്കില്‍ ഓസ്‌ട്രേലിയയ്ക്കുള്ള മറുപടി നായകന്‍ ബെന്‍ സ്റ്റോക്‌സിലൂടെ. ആറ് ഓവറില്‍ 23 വഴങ്ങി അഞ്ച് വിക്കറ്റുകളാണ് സ്‌റ്റോക്‌സ് വീഴ്ത്തിയത്. ബാറ്റിങ്ങില്‍ നിറംമങ്ങിയ സ്‌റ്റോക്‌സ് (12 പന്തില്‍ ആറ്) ആ ക്ഷീണം ബൗളിങ്ങില്‍ തീര്‍ത്തെന്ന് ആരാധകര്‍. ഏതെങ്കിലും ഒരു മേഖലയില്‍ ടീമിനു ഇംപാക്ട് ഉണ്ടാക്കുക സ്റ്റോക്‌സിന്റെ പതിവാണെന്നും ക്രിക്കറ്റ് ആരാധകരുടെ കമന്റ്. 
 
ലോകോത്തര ഓള്‍റൗണ്ടറാണ് താനെന്ന് സ്‌റ്റോക്‌സ് ആവര്‍ത്തിക്കുകയാണ്. 7000 + റണ്‍സും 200 + വിക്കറ്റും ഉള്ള താരങ്ങളുടെ പട്ടികയില്‍ ആകെ മൂന്ന് പേരെ ഉള്ളൂ. 13,000 ത്തില്‍ അധികം റണ്‍സും 292 വിക്കറ്റുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്വസ് കാലിസ്, എണ്ണായിരത്തില്‍ അധികം റണ്‍സും 235 വിക്കറ്റുമായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സ് അവര്‍ക്കൊപ്പം മൂന്നാമനായി ബെന്‍ സ്റ്റോക്‌സും ! ടെസ്റ്റില്‍ 7000 + റണ്‍സും 235 വിക്കറ്റുകളുമാണ് സ്റ്റോക്‌സിനുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

വൈഭവും ശ്രേയസും വന്നതല്ലാതെ എന്ത് മാറ്റം!, തോൽവിയിൽ വീണ്ടും ട്രാൻസിഷൻ വാദം ഉയർത്തി ന്യായീകരിച്ച് ശ്രേയസ് അയ്യർ

India vs England: തുടർച്ചയായി അഞ്ചാം തോൽവി, രണ്ട് പരമ്പര നഷ്ടം 2019 നു ശേഷം ആദ്യം; നാണംകെട്ട് ഇന്ത്യ

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

യാതൊരു പ്ലാനുമില്ല, എന്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ചെയ്യുന്നത്?, നശിപ്പിക്കുന്നത് സഞ്ജുവിന്റെയും വൈഭവിന്റെയും കരിയര്‍!

20 വർഷത്തെ കരിയർ, പക്ഷേ മെസ്സി ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് ഇതാദ്യം!, മാൾവിനാസ് യുദ്ധം മുതൽ മറഡോണ വിവാദം വരെ, അർജൻ്റീന- ഇംഗ്ലണ്ട് വൈര്യത്തിന് വർഷങ്ങളുടെ പഴക്കം

ഒറ്റ പരമ്പര കൊണ്ട് സൂര്യവംശിയുടെ ആത്മവിശ്വാസം ഇല്ലാതെയാക്കി, ഗംഭീറിനും മാനേജ്മെന്റിനുമെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

Breel Embolo Red Card : ലിയാൻഡ്രോ പരെഡെസിനെ കുടുക്കാനുള്ള കള്ളനാടകം, റെഡ് കാർഡ് വിവാദത്തിൽ ഇടപെട്ട് വാർ, എംബോളോ പുറത്തായത് ഇങ്ങനെ

Argentina vs Switzerland: കടന്നുകൂടി അർജന്റീന; ഇനി ഇംഗ്ലണ്ട് മടയിലേക്ക് !

അടുത്ത ലേഖനം
Show comments