Australia vs India, 1st Test: രോഹിത് എത്തിയില്ല, ഗില്‍ കളിക്കില്ല; പെര്‍ത്തില്‍ ഇന്ത്യക്ക് 'തലവേദന', രാഹുല്‍ ഓപ്പണര്‍?
പെര്‍ത്ത് ടെസ്റ്റിനു ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാംപില്‍ തലവേദനകള്‍ ഒരുപാടുണ്ട്
Publish Date: Thu, 21 Nov 2024 (08:40 IST)
Updated Date: Thu, 21 Nov 2024 (08:43 IST)
Ravichandran Ashwin, KL Rahul and Rishabh Pant
Australia vs India, 1st Test: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് വെള്ളിയാഴ്ച (നാളെ) പെര്‍ത്തില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം രാവിലെ 7.50 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ ആദ്യ കളിയില്‍ നയിക്കുക. ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. അഞ്ച് മത്സരങ്ങളാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഉള്ളത്.
പെര്‍ത്ത് ടെസ്റ്റിനു ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാംപില്‍ തലവേദനകള്‍ ഒരുപാടുണ്ട്. രോഹിത് ശര്‍മയുടെ അഭാവവും ശുഭ്മാന്‍ ഗില്ലിന്റെ പരുക്കും ഇന്ത്യക്ക് വെല്ലുവിളിയാണ്. ഭാര്യയുടെ പ്രസവത്തിനായി ഇന്ത്യയിലേക്ക് തിരിച്ചുവന്ന രോഹിത് ഇതുവരെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിട്ടില്ല. പരുക്കിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിനു ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകാനും സാധ്യതയുണ്ട്.
കെ.എല്‍.രാഹുല്‍ ആയിരിക്കും യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യുക. ദേവ്ദത്ത് പടിക്കല്‍ വണ്‍ഡൗണ്‍ ഇറങ്ങിയേക്കും. വിരാട് കോലി നാലാം നമ്പറിലും റിഷഭ് പന്ത് അഞ്ചാമതും ഇറങ്ങും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി ആകാശ് ദീപ് വേണോ ഹര്‍ഷിത് റാണ വേണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ് / ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.