Publish Date: Mon, 06 Dec 2021 (16:33 IST)
Updated Date: Mon, 06 Dec 2021 (16:37 IST)
മുംബൈ ടെസ്റ്റില്‍ ഇന്ത്യയോട് ദയനീയ തോല്‍വി വഴങ്ങിയെങ്കിലും അജാസ് പട്ടേലിന്റെ ബൗളിങ് മികവില്‍ ന്യൂസിലന്‍ഡ് അഭിമാനിക്കുന്നുണ്ട്. ന്യൂസിലന്‍ഡിന്റെ ഇടംകയ്യന്‍ സ്പിന്നറായ അജാസ് പട്ടേല്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പത്ത് വിക്കറ്റ് നേടി ചരിത്രം കുറിച്ചിരുന്നു. ഇന്ത്യന്‍ വംശജന്‍ കൂടിയാണ് അജാസ് പട്ടേല്‍.
ചരിത്ര നേട്ടം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് താരത്തെ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, നായകന്‍ വിരാട് കോലി അടക്കമുള്ളവര്‍ ഡ്രസിങ് റൂമിലെത്തി അഭിനന്ദിച്ചിരുന്നു. ഇപ്പോള്‍ ഇതാ പത്ത് വിക്കറ്റ് നേടിയ അജാസ് പട്ടേലിന്റെ ട്വിറ്റര്‍ അക്കൗണ്ട് വേരിഫൈഡ് ആക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് അശ്വിന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 'ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റും സ്വന്തമാക്കിയ താരം വേരിഫൈഡ് അക്കൗണ്ട് അര്‍ഹിക്കുന്നുണ്ട്' എന്നാണ് അശ്വിന്റെ രസകരമായ ട്വീറ്റ്.
രേണുക വേണു
Publish Date: Mon, 06 Dec 2021 (16:33 IST)
Updated Date: Mon, 06 Dec 2021 (16:37 IST)