Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിനെ വിൽക്കാൻ സമ്മതം, പകരം കോഹ്ലിയേയും എബിയേയും തരൂ; രാജസ്ഥാന്റെ നിലപാടിൽ ഞെട്ടി ക്രിക്കറ്റ് ലോകം

നീലിമ ലക്ഷ്മി മോഹൻ
ശനി, 16 നവം‌ബര്‍ 2019 (14:11 IST)
ഐപിഎൽ 13–ആം സീസണിലെ ലേലത്തിനു മുൻപുള്ള താരങ്ങളുടെ കൈമാറ്റത്തിന് തിരശ്ശീല വീണത് ഇന്നലെയാണ്. താരക്കൈമാറ്റത്തിൽ ആരാധകരെ അമ്പരപ്പിച്ചത് രാജസ്ഥാൻ റോയൽ‌സാണ്. വർഷങ്ങളോളം രാജസ്ഥാന്റെ നെടും തൂണായ അജിങ്ക്യ രഹാനയെ പുറത്തുവിട്ട അവരുടെ തീരുമാനം ഐ പി എൽ പ്രേമികളെ അമ്പരപ്പിക്കുന്നതായിരുന്നു. 
 
ഡൽഹി ക്യാപിറ്റൽസാണ് രഹാനെയെ സ്വന്തമാക്കിയത്. രഹാനെയ രാജസ്ഥാൻ ഡൽഹിക്ക് കൈമാറിയ വിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയകളിൽ ഇത് വൻ ചർച്ചയ്ക്ക് ഇടയാക്കി. ആരാധകർ ഇരുചേരികളിലും നിന്ന് അവരുടെ സംശയങ്ങളുമുന്നയിച്ചു. രഹാനെയെ വിറ്റ് ആരാധകരെ ഞെട്ടിച്ച രാജസ്ഥാൻ റോയൽസിനോട് ട്വിറ്ററിലൂടെ ഒരു ആരാധകൻ ചോദിച്ച സംശയം വൈറലായിരിക്കുകയാണ്. 
 
രാജസ്ഥാൻ റോയൽസിനെ ടാഗ് ചെയ്ത് ‘സഞ്ജു സാംസണിനെ റോയല് ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വിൽക്കാൻ താൽപര്യമുണ്ടോ?’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. വെടിക്കെട്ട് ബാറ്റ്സ്മാൻ ആയ രഹാനെയെ യാതോരു ദാക്ഷിണ്യവുമില്ലാതെ വിട്ടുകളഞ്ഞപ്പോൾ ടീമിലെ തന്നെ മറ്റൊരു പ്രമുഖ താരമായ സഞ്ജുവിനെ വിൽക്കാൻ തയ്യാറാണോയെന്ന് ആരാധകൻ ചോദിച്ചത്.
 
ഇതിനു മറുപടിയായി അതേ എന്നായിരുന്നു രാജസ്ഥാൻ കുറിച്ചത്. ഒപ്പം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ടാഗ് ചെയ്ത് പകര, വിരാടിനെയും എബിയെയും (എ.ബി. ഡിവില്ലിയേഴ്സ്) വിൽക്കാൻ സമ്മതമാണോ?’ എന്നും രാജസ്ഥാൻ ചോദിച്ചു. 
 
എന്നാൽ, തൊട്ടുപിന്നാലെ മറുപടിയുമായി റോയൽ ചാലഞ്ചേഴ്സ് രംഗത്തെത്തി. ‘മിസ്റ്റർ നാഗിനെ നിങ്ങൾക്കു തരാം’ എന്നു കുറിച്ചെങ്കിലും പിന്നാലെ മറ്റൊരു കാര്യവും എടുത്ത് പറയുന്നുണ്ട്. ‘നിങ്ങൾക്ക് തന്നാലും പതുക്കെ അദ്ദേഹം ഇവിടേക്ക് തന്നെ തിരിച്ചെത്തുമെന്ന് ഞങ്ങൾക്കറിയാം’- എന്നും കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments