Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘താനവിടെ എന്തെടുക്കുവാടോ?’ - തേർഡ് അമ്പയറിനോട് ചൂടായി കലിപ്പൻ രോഹിത്!

‘താനവിടെ എന്തെടുക്കുവാടോ?’ - തേർഡ് അമ്പയറിനോട് ചൂടായി കലിപ്പൻ രോഹിത്!

ചിപ്പി പീലിപ്പോസ്

, വെള്ളി, 8 നവം‌ബര്‍ 2019 (18:33 IST)
ദില്ലിയിൽ ബംഗാൾ കടുവകളുടെ പൂണ്ടുവിളയാട്ടമായിരുന്നെങ്കിൽ രാജ്കോട്ടിൽ ഇന്ത്യൻ പുലിക്കുട്ടികൾ കണക്ക് സഹിതം തിരിച്ച് കൊടുത്തു. അന്തസോടെ പകരം വീട്ടുക എന്ന് പറഞ്ഞാൽ ഇതാണ്. ക്യാപ്റ്റൻ രോഹിത് ശർമയുടെ തോളിലേറി ഇന്ത്യ ജയമുറപ്പിച്ചു. 
 
തുടർച്ചയായ രണ്ടാം ജയമെന്ന ബംഗ്ലാദേശിന്റെ മോഹങ്ങൾക്കാണ് ഹിറ്റ്മാൻ കൂച്ചുവിലങ്ങിട്ടത്. 43 പന്തില്‍ 85 റണ്‍സുമായി ഹിറ്റ്മാന്‍ മടങ്ങുമ്പോള്‍ തന്നെ ഇന്ത്യ വിജയതീരം കണ്ടിരുന്നു. തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച രോഹിത് ഇന്ത്യയെ വിജയത്തേരിലേക്ക് നയിക്കുകയായിരുന്നു. 
 
ടോസ് നേടിയ രോഹിത് ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ബംഗ്ലാ നിരയെ വരിഞ്ഞു മുറുക്കാന്‍ വാഷിങ്ടണ്‍ സുന്ദര്‍ – യുസ്‌വേന്ദ്ര ചാഹല്‍ സഖ്യത്തിനായി. മത്സരത്തിനിടെ രോഹിത് ശർമ കലിപ്പൻ ഭാവം സ്വീകരിച്ചതും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. 
 
13 ആം ഓവറിലായിരുന്നു ആ നാടകീയ സംഭവം. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ ഓവറിലെ അവസാന പന്ത് നേരിടാനൊരുണ്ടുന്ന സൌമ്യ സർക്കാർ. ക്രീസില്‍ നിന്നിറങ്ങി ഷോട്ടിന് ശ്രമിച്ച സൌമ്യ സർക്കാറിനെ വിക്കറ്റിനു പിന്നിൽ നിന്ന റിഷഭ് പന്ത് അവസരം പാഴാക്കാതെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
 
എന്നാൽ, ആറാം ഓവറിൽ പന്ത് കാണിച്ച അബദ്ധം ഓർമ വന്ന ഫീൽഡ് അമ്പയർ ഔട്ടെന്ന് വിളിക്കാൻ മെനക്കെട്ടില്ല. പന്തിന്റെ കൈയ്യിലെ പിശക് ആണോയെന്ന് സംശയം തോന്നിയ ഫീൽഡ് അമ്പയർ തീരുമാനം തേര്‍ഡ് അംപയറിന് വിട്ടു. ടിവി റീപ്ലേയില്‍ സൗമ്യ സര്‍ക്കാര്‍ ഔട്ടാണെന്ന് കണ്ടെത്തി. റിഷഭ് പന്ത് സ്റ്റംപ് ചെയ്യുമ്പോള്‍ ക്രീസിന് വെളിയിലായിരുന്നു ബംഗ്ലാ താരം.
 
റീപ്ലേയിൽ ഔട്ടാണെന്ന് വ്യക്തമായിട്ടും സ്‌ക്രീനില്‍ തെളിഞ്ഞത് ‘നോട്ടൌട്ട്’ എന്നായിരുന്നു. ഇന്ത്യയെ മാത്രമല്ല ബംഗ്ലാദേശിനെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ തീരുമാനമായിരുന്നു അത്. പന്ത് വീണ്ടും മണ്ടത്തരം കാട്ടിയോ എന്ന് പോലും ഗാലറി സംശയയിച്ച് പോയ നിമിഷം. ഗ്രൗണ്ടിലേക്ക് തിരിച്ചു കയറാന്‍ സൗമ്യ സര്‍ക്കാര്‍ ചുവടുവെയ്ക്കുമ്പോഴാണ് തേര്‍ഡ് അംപയറിന് പിഴവ് മനസിലായത്.
 
നോട്ടൌണ്ട് എന്നത് നിമിഷനേരം കൊണ്ട് ഔട്ട് ആയി മാറി. സ്ക്രീനിൽ ഔട്ട് തെളിഞ്ഞതും ഒരു ചമ്മിയ ചിരിയോടെ സൗമ്യ സര്‍ക്കാര്‍ ജാള്യത മറച്ച് ഡ്രസിങ് റൂമിലേക്ക് തിരിച്ചു നടന്നു. എന്നാൽ, തേർഡ് അമ്പയറിന്റെ അമളി രോഹിതിന് പിടിച്ചില്ല. പരസ്യമായി ക്യാപ്റ്റൻ തന്റെ രോക്ഷം പ്രകടിപ്പിച്ചു. ടിവി അംപയറുടെ നേരെ കൈയ്യുയര്‍ത്തിയ ഇന്ത്യന്‍ നായകന്‍ ഹിന്ദിയില്‍ അസഭ്യവാക്ക് ചൊരിയുന്നതായി ക്യാമറക്കണ്ണുകള്‍ പിടിച്ചെടുത്തു. ഒരു ക്യാപ്റ്റനെന്ന നിലയിൽ രോഹിതിനു ദേഷ്യം വന്നതിൽ അതിശയമില്ലെന്നാണ് ആരാധകർ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്ലിയേക്കാൾ കേമനെന്ന് തെളിയിച്ച് ഹിറ്റ്മാൻ, രോഹിത് സ്വന്തമാക്കിയ 7 റെക്കോർഡുകൾ !